Viral Video | സ്ത്രീയുടെ വായിലൂടെ നാലടി നീളമുള്ള പാമ്പിനെ പുറത്തെടുത്ത് ഡോക്ടർമാർ
- Published by:Asha Sulfiker
- news18-malayalam
Last Updated:
വീടിന് പുറത്ത് ഉറങ്ങുകയായിരുന്ന സ്ത്രീക്ക് എഴുന്നേറ്റത് മുതൽ അസ്വസ്ഥകള്‍ തുടങ്ങി. തുടർന്നാണ് അടിയന്തിരമായി ആശുപത്രിയിലെത്തിച്ചത്.
സ്ത്രീയുടെ വായക്കുള്ളിലൂടെ അകത്ത് കടന്ന പാമ്പിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടർമാർ. നാലടിയോളം വലിപ്പമുള്ള പാമ്പിനെ സ്ത്രീയുടെ വായിലൂടെ തന്നെ വലിച്ച് പുറത്തെടുക്കുന്ന ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി.
റഷ്യയിലെ ഡജെസ്താനിലാണ് സംഭവം. ഇവിടെ ലെവാഷി ഗ്രാമവാസിയായ ഒരു സ്ത്രീയാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വൈദ്യസഹായം തേടിയെത്തിയത്. വീടിന് പുറത്ത് ഉറങ്ങുകയായിരുന്ന ഇവർക്ക് എഴുന്നേറ്റത് മുതൽ അസ്വസ്ഥകള്‍ തുടങ്ങി. തുടർന്നാണ് അടിയന്തിരമായി ആശുപത്രിയിലെത്തിച്ചത്. ഇവരുടെ ഉള്ളിൽ എന്തോ ഉണ്ടെന്ന് വ്യക്തമായതോടെ ഡോക്ടർമാർ ജനറൽ അനസ്തേഷ്യ നൽകി തൊണ്ട വഴി ഒരു ട്യൂബ് കയറ്റി ഉള്ളിലുള്ളത് വലിച്ചെടുത്തു.
زحف عبر فمها أثناء نومها.. فيديو مروع للحظة سحب ثعبان من حلق امرأة https://t.co/6iUSk3oU2U#البيان_القارئ_دائما pic.twitter.com/3Q1YiYdV7R
— صحيفة البيان (@AlBayanNews) August 31, 2020
advertisement
പുറത്തേക്കെടുത്ത സമയത്താണ് എന്താണ് അതെന്ന് കണ്ട് ഡോക്ടർമാരും ഞെട്ടിയത്. നാലടി നീളത്തിൽ വലിയ ഒരു പാമ്പായിരുന്നു അത്. ചത്താണോ ജീവനോടെയാണോ പാമ്പിനെ പുറത്തെടുത്തതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. പാമ്പ് ആസ്ത്രീയുടെ ഉള്ളിൽ എത്ര നേരം ഉണ്ടായിരുന്നു എന്ന കാര്യത്തിലും. പാമ്പിനെ പുറത്തെടുക്കുന്നതിന്‍റെയും അതിനെക്കണ്ട് ഞെട്ടിനിൽക്കുന്ന ഡോക്ടർമാരുടെയും ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
advertisement
റഷ്യയിലെ ഗ്രാമങ്ങളിൽ ഇത്തരം സംഭവങ്ങൾ പതിവാണെന്നാണ് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. വീടിന് പുറത്ത് ഉറങ്ങരുതെന്ന് ഗ്രാമവാസികൾക്ക് പലപ്പോഴും മുന്നറിയിപ്പുകൾ അധികൃതർ നൽകാറുണ്ടെന്നും പറയപ്പെടുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 01, 2020 8:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral Video | സ്ത്രീയുടെ വായിലൂടെ നാലടി നീളമുള്ള പാമ്പിനെ പുറത്തെടുത്ത് ഡോക്ടർമാർ