അച്ഛൻ പഠിക്കാൻ ശാസിച്ചതിനു പിന്നാലെ ഒമ്പതു വയസ്സുകാരിയായ 'റീൽസ് താരം' ജീവനൊടുക്കി
- Published by:Naseeba TC
- news18-malayalam
Last Updated:
ആറ് മാസത്തിനിടയിൽ 70 റീൽസുകളാണ് പെൺകുട്ടി ഉണ്ടാക്കിയത്
തമിഴ്നാട്ടിൽ ഒമ്പത് വയസ്സുകാരി വീട്ടീൽ തൂങ്ങിമരിച്ച നിലയിൽ. തിരുവള്ളൂർ ജില്ലയിൽ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. അച്ഛൻ പഠിക്കാൻ പറഞ്ഞതിനു പിന്നാലെയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവാണ് മകളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് പെൺകുട്ടി. അയൽവാസികൾക്കിടയിലും കൂട്ടുകാർക്കിടയിലും റീൽസ് താരമായാണ് കുട്ടി അറിയപ്പെട്ടിരുന്നത്. ആറ് മാസത്തിനിടയിൽ 70 റീൽസുകളാണ് പെൺകുട്ടി ഉണ്ടാക്കിയത്.
Also Read- നമീബിയയിൽ നിന്നെത്തിച്ച ചീറ്റപ്പുലി ‘സിയായ’ പ്രസവിച്ചു; കുഞ്ഞുങ്ങൾ നാല്
സംഭവ ദിവസം വൈകിട്ട് കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയോട് പിതാവ് കൃഷ്ണമൂർത്തി വീട്ടിൽ പോയി പഠിക്കാൻ ആവശ്യപ്പെട്ടിരുന്നു. മുത്തശ്ശിയുടെ വീട്ടിലായിരുന്ന മകൾക്ക് പിതാവ് ഇവർ താമസിക്കുന്ന വീടിന്റെ താക്കോൽ നൽകി വീട്ടിൽ പോയി പഠിക്കാൻ ആവശ്യപ്പെട്ടു. ഇതിനു ശേഷം ബൈക്കുമായി പുറത്തു പോയ കൃഷ്ണമൂർത്തി രാത്രി 8.15 ഓടെയാണ് തിരിച്ചെത്തിയത്.
advertisement
Also Read- ‘റോഡിന്റെ ശോചനീയാവസ്ഥ കാരണം വിവാഹാലോചനകള്‍ മുടങ്ങുന്നു’; എംഎല്‍എയ്ക്ക് മുന്നിൽ പരാതിയുമായി യുവാക്കൾ
വീട് അകത്തു നിന്ന് പൂട്ടിയതു കണ്ട് ഏറെ നേരം മകളെ വിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് ജനൽ പൊളിച്ചാണ് ഇദ്ദേഹം അകത്തു കയറിയത്. ഈ സമയത്ത് മകൾ കോട്ടൺ ടവ്വലിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയായിരുന്ന പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Tamil Nadu
First Published :
March 30, 2023 2:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അച്ഛൻ പഠിക്കാൻ ശാസിച്ചതിനു പിന്നാലെ ഒമ്പതു വയസ്സുകാരിയായ 'റീൽസ് താരം' ജീവനൊടുക്കി