• HOME
  • »
  • NEWS
  • »
  • india
  • »
  • നമീബിയയിൽ നിന്നെത്തിച്ച ചീറ്റപ്പുലി 'സിയായ' പ്രസവിച്ചു; കുഞ്ഞുങ്ങൾ നാല്

നമീബിയയിൽ നിന്നെത്തിച്ച ചീറ്റപ്പുലി 'സിയായ' പ്രസവിച്ചു; കുഞ്ഞുങ്ങൾ നാല്

നേരത്തെ ആശയെന്ന പെൺചീറ്റ ​ഗർഭിണിയായിരുന്നെങ്കിലും പിന്നീട് ​ഗർഭമലസിയിരുന്നു

  • Share this:

    ഭോപ്പാല്‍: കുനോ ദേശീയ പാർക്കിൽ നമീബയയിൽ നിന്നെത്തിച്ച പെൺ ചീറ്റപ്പുലി  സിയായ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. അമ്മയും കുഞ്ഞുങ്ങളും ആരോ​ഗ്യത്തോടെയിരിക്കുന്നുവെന്നും റിപ്പോർട്ട്. ഇന്ത്യയിലെ കാലവസ്ഥയുമായി ഇണങ്ങിയതെന്നതിന്റെ തെളിവാണ് പെൺചീറ്റ പ്രസവിച്ചതെന്ന് ചീറ്റ കൺസർവേഷൻ പ്രൊജക്ട് അധികൃതർ പറഞ്ഞു.

    നേരത്തെ ആശയെന്ന പെൺചീറ്റ ​ഗർഭിണിയായിരുന്നെങ്കിലും പിന്നീട് ​ഗർഭമലസിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ചീറ്റപ്പുലി പ്രസവിച്ചത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം സാഷ എന്ന പെൺ ചീറ്റ വൃക്കരോഗം മൂലം ചത്തിരുന്നു.

    Also Read-നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച പെൺ ചീറ്റ ചത്തതെങ്ങനെ? ഇന്ത്യയിലെത്തും മുൻപേ രോ​ഗബാധിതയെന്ന് അധികൃതർ

    സാഷയുടെ മരണത്തെ തുടർന്ന് എല്ലാ ചീറ്റകളെയും അൾട്രാസൗണ്ട് പരിശോധനക്ക് വിധേയമാക്കും. പുറമെ, രക്തപരിശോധനയും നടത്തും. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആഫ്രിക്കയിലെ നമിബിയയിൽ നിന്ന് എത്തിട്ട എട്ട് ചീറ്റപ്പുലികളിലൊന്നായിരുന്നു സാഷ.

    Published by:Jayesh Krishnan
    First published: