നടൻ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു
- Published by:Vishnupriya S
- news18-malayalam
Last Updated:
കയ്യിൽ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ ദേഹത്തേക്ക് തീ പടര്‍ന്ന് പിടിക്കുക ആയിരുന്നു
തമിഴ്നാട്: നടൻ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്. നടന്റെ അൻപതാം പിറന്നാളാഘോഷത്തിനിടെ ചെന്നൈയിലെ നീലംഗരൈയിലാണ് സംഭവം. അടുത്തിടെ വിജയ് ആരംഭിച്ച തമിഴക വെട്രി കഴകത്തിന്റെ നേതൃത്തിൽ നടന്ന ആഘോഷ പരിപാടിക്കിടെ ആയിരുന്നു അപകടം. കയ്യിൽ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ ദേഹത്തേക്ക് തീ പടര്‍ന്ന് പിടിക്കുക ആയിരുന്നു. കരാട്ടെയില്‍ പരിശീലനം നേടിയ കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. സ്റ്റേജിൽ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കയ്യിലെ തീ ദേഹത്തേക്കു പടരുകയായിരുന്നു.
കുട്ടിക്കു പുറമെ തമിഴക വെട്രി കഴകത്തിന്റെ ഭാരവാഹികൾക്കും പൊള്ളലേറ്റിട്ടുണ്ട്. മണ്ണെണ്ണ അധികമായതിനാല്‍ കുട്ടിയുടെ കയ്യിൽ നിന്നും പെട്ടെന്ന് വസ്ത്രത്തിലേക്കും തീ പിടിക്കുകയായിരുന്നു. വിജയ്‌യുടെ പിറന്നാളിന്റെ ഭാഗമായി വലിയ ആഘോഷ പരിപാടികളാണ് വെട്രി കഴകത്തിന്റെയും ആരാധകരുടെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്.കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച ചിലര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ഉടന്‍ തന്നെ തീ അണച്ച് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നിലവിൽ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി. കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജന്മദിനാഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് വിജയ് നേരത്തെ നിര്‍ദേശിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Tamil Nadu
First Published :
June 22, 2024 6:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
നടൻ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു