നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Bineesh Kodiyeri | 'മീൻ കറിയും ഫ്രൈയും വേണം'; ബിനീഷ് കോടിയേരിയെ കണ്ടശേഷം അഭിഭാഷകൻ

  Bineesh Kodiyeri | 'മീൻ കറിയും ഫ്രൈയും വേണം'; ബിനീഷ് കോടിയേരിയെ കണ്ടശേഷം അഭിഭാഷകൻ

  കക്ഷിക്ക് സ്വതന്ത്രമായി അഭിഭാഷകനെ കാണാനുള്ള അവകാശം ഇ.ഡി നിഷേധിച്ചെന്ന് ബിനീഷിനെ അഡ്വ. രഞ്ജിത് ശങ്കർ ആരോപിച്ചു.

  ബിനീഷ് കോടിയേരി

  ബിനീഷ് കോടിയേരി

  • Share this:
   ബെംഗളുരു: മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത ബിനീഷ് കോടിയേരിയുമായി അഭിഭാഷകർ കൂടിക്കാഴ്ച നടത്തി. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ സന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. കക്ഷിക്ക് സ്വതന്ത്രമായി അഭിഭാഷകനെ കാണാനുള്ള അവകാശം ഇ.ഡി നിഷേധിച്ചെന്ന് ബിനീഷിനെ അഡ്വ. രഞ്ജിത് ശങ്കർ ആരോപിച്ചു.

   ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ബിനീഷ് പറഞ്ഞ വിവരങ്ങളെല്ലാം ഇ.ഡി രേഖപ്പെടുത്തിയെന്ന് രഞ്ജിത് ശങ്കർ മാധ്യമങ്ങളോട് പറഞ്ഞു. കക്ഷിക്ക് സ്വതന്ത്രമായി അഭിഭാഷകനെ കാണാനുള്ള അവകാശം നിഷേധിച്ചു. വീട്ടുകാരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിച്ചെങ്കിലും ഫോണിലൂടെ സംസാരിക്കുന്നത് പരിഗണിക്കാമെന്ന് ഇ.ഡി പറഞ്ഞതായും അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.

   ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സംസാരിച്ചതിനാൽ ബിനീഷിനോട് മോശമായി പെരുമാറിയോ എന്നത് ചോദിച്ചറിയാൻ കഴിഞ്ഞില്ല. മീൻ കറിയും ഫ്രൈയും വേണമെന്ന് ബിനീഷ് ആവശ്യപ്പെട്ടു. നാളെ വൈകുന്നേരം അഞ്ചിനും എട്ടിനും ഇടയിൽ വീണ്ടും കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.
   Published by:Aneesh Anirudhan
   First published:
   )}