ഭുവനേശ്വർ: ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് മോട്ടോർ വാഹനനിമയഭേദഗതി ബിൽ പ്രകാരം ഓട്ടോ ഡ്രൈവർക്ക് ചുമത്തിയത് 47500 രൂപയുടെ പിഴ. ഭുവനേശ്വർ പോലീസാണ് ഹരിബാബു കഹാർ എന്ന ഓട്ടോ ഡ്രൈവർക്ക് 47500 രൂപ പിഴ ചുമത്തിയത്. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ ബുധനാഴ്ചയാണ് സംഭവം. സെപ്റ്റംബർ ഒന്നു മുതലാണ് കേന്ദ്ര സർക്കാർ നടപ്പാക്കിയ മോട്ടോർ വാഹന ഭേദഗതി ബിൽ പ്രകാരമുള്ള നടപടികൾ സംസ്ഥാനങ്ങൾ സ്വീകരിച്ചു തുടങ്ങിയത്.
മദ്യപിച്ച് വാഹനമോടിച്ചു തുടങ്ങിയ നിരവധി നിയമലംഘനങ്ങൾക്ക് എല്ലാംകൂടി ചേർത്താണ് 47500 രൂപയുടെ പിഴ ഈടാക്കിയത്. മദ്യപിച്ച് വാഹനമോടിച്ചതിനും ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിനും പതിനായിരം രൂപ വീതമാണ് പിഴയായി ഈടാക്കിയത്.
ശബ്ദ-വായു മലിനീകരണം, വാഹനം രജിസ്റ്റർ ചെയ്യാത്തത്, റോഡ് ഇതര പെർമിറ്റ് ഇല്ലാത്തത് ഇങ്ങനെ വിവിധതരം കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. എന്നാൽ തനിക്കെതിരെ അനാവശ്യമായ വകുപ്പുകളാണ് ചുമത്തിയതെന്ന് ഹരിബാബു കഹാർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Auto driver fined rs 47500. violating traffic rules, Auto driver of bhubaneshwar, Bhuvaneswar, Odisha