Anant Ambani-Radhika Merchant Wedding: കിം കർദഷിയാൻ, ജോൺ സീന..; അനന്ത് അംബാനിയുടെ വിവാഹത്തിനെത്തുന്ന ഹോളിവുഡ് താരങ്ങൾ

Last Updated:

ബോക്സർ മൈക്ക് ടൈസൺ, ജീൻ-ക്ലോഡ് വാൻ ഡാംമെ തുടങ്ങിയ സെലിബ്രിറ്റികളും അതിഥികളുടെ പട്ടികയിലുണ്ട്

(Pic: Viral Bhayani, Instagram, Reuters)
(Pic: Viral Bhayani, Instagram, Reuters)
അനന്ത് അംബാനി - രാധിക മർച്ചന്റ് വിവാഹത്തിന് ജൂലൈ 12 വെള്ളിയാഴ്ച മുംബൈയിൽ തുടക്കമാകും. ഹോളിവുഡിലെ പ്രമുഖരായ ചിലർ അതിഥികളായെത്തും. മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ നടക്കുന്ന വിവാഹത്തിൽ ഹോളിവുഡിലെ പ്രമുഖർ പങ്കെടുക്കും. ഇതിൽ കിം കർദഷിയാൻ, ക്ലോ കർദഷിയാൻ, ജോൺ സീന എന്നിവരും ഉൾപ്പെടുന്നു. ജസ്റ്റിൻ ബീബറിന്റെ സംഗീത പരിപാടിക്ക് പിന്നാലെയാണ് വിവാഹത്തിന് ക്ഷണിക്കപ്പെട്ട അന്താരാഷ്ട്ര അതിഥികളുടെ പട്ടിക പുറത്തുവന്നത്.
കിം കർദഷിയാൻ, ക്ലോ കർദഷിയാൻ, ജോൺ സീന എന്നിവർക്കൊപ്പം ബോക്സർ മൈക്ക് ടൈസൺ, ജീൻ-ക്ലോഡ് വാൻ ഡാംമെ തുടങ്ങിയ സെലിബ്രിറ്റികളും അതിഥികളുടെ പട്ടികയിലുണ്ട്. കോം ഡൗൺ ഹിറ്റ് മേക്കർ റമയെയും ക്ഷണിച്ചിട്ടുണ്ട്. നേരത്തെ നിക്ക് ജോനാസും മുംബൈയിൽ എത്തിയിരുന്നു. അദ്ദേഹത്തിനൊപ്പം ഭാര്യയും നടിയുമായ പ്രിയങ്ക ചോപ്രയും എത്തിയിട്ടുണ്ട്.
വിവാഹത്തിൽ പങ്കെടുക്കുന്ന ഹോളിവുഡ് താരങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് ചുവടെ
കിം കർദഷിയാൻ, ഹോളിവുഡ് സെലിബ്രിറ്റി
ക്ലോ കർദാഷിയാൻ, ഹോളിവുഡ് സെലിബ്രിറ്റി
ജയ് ഷെട്ടി പോഡ്കാസ്റ്റർ, രചയിതാവ്, പരിശീലകൻ
advertisement
മൈക്ക് ടൈസൺ, അമേരിക്കൻ പ്രൊഫഷണൽ ബോക്സർ
ജോൺ സീന, പ്രൊഫഷണൽ റസ്ലർ, ഹോളിവുഡ് നടൻ
ജീൻ-ക്ലോഡ് വാൻ ഡാംമെ, ഹോളിവുഡ് നടൻ
കീനാൻ വാർസമേ (കാനാൻ) ഗായകൻ, ഗാനരചയിതാവ്, റാപ്പർ
ലൂയിസ് റോഡ്രിഗസ്, (ലൂയിസ് ഫോൺസി) ഗായകൻ
ഡിവൈൻ ഇകുബോർ (റമ) ഗായകൻ, റാപ്പർ
അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹ ചടങ്ങുകൾ ജൂലൈ 12 ന് വെള്ളിയാഴ്ച 'ശുഭ് വിവാഹ' ചടങ്ങോടെ ആരംഭിക്കും. പരമ്പരാഗത വേഷത്തിലാകും വരനും വധുവും പ്രത്യക്ഷപ്പെടുക. ജൂലൈ 13ന് ശുഭ് ആശിർവാദിന്റെ ദിനമായിരിക്കും, ഇന്ത്യൻ ശൈലിയിലെ ഔപചാരികമായ വസ്ത്രധാരണരീതിയാണ് അന്ന് പിന്തുടരുക. ജൂലൈ 14ന് മംഗൾ ഉത്സവം അഥവാ വിവാഹ സൽക്കാരം നടക്കും. ഇന്ത്യൻ ചിക് വസ്ത്രധാരണ ശൈലിയായിരിക്കും അന്ന്. ഈ ചടങ്ങുകളെല്ലാം ജിയോ വേൾഡ് സെന്ററിലാകും നടക്കുക.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Anant Ambani-Radhika Merchant Wedding: കിം കർദഷിയാൻ, ജോൺ സീന..; അനന്ത് അംബാനിയുടെ വിവാഹത്തിനെത്തുന്ന ഹോളിവുഡ് താരങ്ങൾ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement