ലോകം മുഴുവൻ കോവിഡ് വൈറസിനെതിരെ പൊരുതുമ്പോൾ ചിലർ തീവ്രവാദം പോലെയുള്ള മാരക വൈറസ് പരത്താനുള്ള ശ്രമത്തിലാണ്: മോദി
- Published by:Asha Sulfiker
- news18-malayalam
Last Updated:
ജനാധിപത്യവും അച്ചടക്കവും നിശ്ചയ ദാർഢ്യവും ഒത്തുചേർന്ന കലപ്പില്ലാത്ത ഒരു ജനകീയ മുന്നേറ്റം എങ്ങനെ സാധ്യമാക്കാമെന്നാണ് കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിലൂടെ ഇന്ത്യ കാട്ടിത്തന്നു
ന്യൂഡൽഹി: ഈ മഹാമാരിയുടെ കാലത്തും തീവ്രവാദം പോലെയുള്ള മറ്റു മാരക വൈറസുകൾ വ്യാപിപ്പിക്കാനുള്ള തിരക്കിലാണ് ചില രാജ്യങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചേരി ചേരാ രാഷ്ട്രങ്ങളിലെ നേതാക്കൻമാരുമായി നടത്തിയ വീഡിയോ കോൺഫറന്‍സിലാണ് ആളുകളുടെയോ ഒരു രാജ്യത്തിന്റെയോ പേര് പ്രത്യേകം പരാമർശിക്കാതെ പ്രധാനമന്ത്രിയുടെ പ്രതികരണം.
'ലോകം മുഴുവൻ കൊറോണ മഹാമാരിക്കെതിരെ പോരാട്ടം തുടരുമ്പോൾ ചില രാജ്യങ്ങൾ തീവ്രവാദം, വ്യാജവാർത്തകൾ തുടങ്ങി മറ്റ് മാരക വൈറസുകള്‍ വ്യാപിപ്പിക്കുവാനുള്ള തിരക്കിലാണ്.. കൃത്രിമ വീഡിയോകൾ പ്രചരിച്ചിപ്പ് ഇവർ രാജ്യങ്ങളെയും സമൂഹത്തെയും വിഭജിപ്പിക്കാന്‍ ശ്രമിക്കുന്നു' എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. 120 വികസ്വര രാഷ്ട്രത്തലവന്മാരായിരുന്നു കഴിഞ്ഞ ദിവസം നടന്ന വീഡിയോ കോൺഫറൻസിൽ പങ്കെടുത്തത്.
'നിലവിലെ അന്താരാഷ്ട്ര സംവിധാനങ്ങളുടെ പരിമിതികളും, സുതാര്യത, തുല്യത, മാനവികത എന്നിവയിലൂന്നിയുള്ള ആഗോളവത്കരണത്തിന്റെ ഒരു പുതുരീതി ആവിഷ്കരിക്കപ്പെടേണ്ടതുണ്ടെന്നും ലോകത്തിന് കാട്ടിക്കൊടുക്കാൻ കൊറോണ പ്രതിസന്ധി കാരണമായി.. ... നൂറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ഗുരുതര വെല്ലുവിളിയാണ് മനുഷ്യസമൂഹം ഇപ്പോൾ നേരിടുന്നത്.. ആഗോള ഐക്യദാർഢ്യം പ്രചരിപ്പിച്ച് ലോകത്തിന്റെ തന്നെ ധാർമ്മിക ശബ്ദമായ ചേരി ചേരാ രാഷ്ട്രങ്ങൾക്ക് ഇവരെ സഹായിക്കാം.. ഈ കാര്യം നിറവേറ്റാൻ നമുക്ക് ഒന്നിച്ചു നിൽക്കാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
advertisement
You may also like:Return of the Native: പ്രവാസികളുടെ മടങ്ങിവരവ്: മലയാളികൾക്ക് മുന്നിലെ വെല്ലുവിളികൾ; കേരളത്തിന്റെ സാധ്യതകൾ [NEWS]കോവിഡ് കാലത്തെ ഭാഗ്യശാലികൾ; അബുദാബിയിൽ 41.50 കോടി രൂപയുടെ ലോട്ടറി മൂന്ന് മലയാളികൾക്ക് [NEWS]
advertisement
പാകിസ്ഥാൻ എയർഫോഴ്സിലെ ആദ്യ ഹിന്ദു പൈലറ്റ്; ചരിത്രം കുറിച്ച് രാഹുൽ ദേവ് [NEWS]
ജനാധിപത്യവും അച്ചടക്കവും നിശ്ചയ ദാർഢ്യവും ഒത്തുചേർന്ന കലപ്പില്ലാത്ത ഒരു ജനകീയ മുന്നേറ്റം എങ്ങനെ സാധ്യമാക്കാമെന്നാണ് കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിലൂടെ ഇന്ത്യ കാട്ടിത്തന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആഗോളതലത്തിലുള്ള കോവിഡ് പോരാട്ടത്തിലും ഇന്ത്യയുടെ പങ്ക് എടുത്തു പറഞ്ഞ പ്രധാനമന്ത്രി, 123 രാജ്യങ്ങൾക്ക് ഇന്ത്യ, ആവശ്യമായ മരുന്നുകൾ വിതരണം ചെയ്തു എന്ന കാര്യവും പരാമർശിച്ചു.
'ലോകത്തെ മുഴുവൻ ഒരു കുടുംബമായി കാണുന്നതാണ് ഇന്ത്യയുടെ സംസ്കാരം.. ഞങ്ങളുടെ പൗരന്മാരെ ശ്രദ്ധിക്കുന്നതിനൊപ്പം തന്നെ മറ്റു രാജ്യങ്ങൾക്കും സഹായം എത്തിച്ചു നൽകാൻ ശ്രമിക്കുന്നു.. താങ്ങാനാവുന്ന വിലയ്ക്ക് മരുന്നുകൾ ലഭിക്കുന്ന ഇന്ത്യ ലോകത്തിന്റെ തന്നെ ഫാർമസിയായാണ് പരിഗണിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 05, 2020 7:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ലോകം മുഴുവൻ കോവിഡ് വൈറസിനെതിരെ പൊരുതുമ്പോൾ ചിലർ തീവ്രവാദം പോലെയുള്ള മാരക വൈറസ് പരത്താനുള്ള ശ്രമത്തിലാണ്: മോദി