'22 കോടി ആദരണീയരായ മുസ്ലീങ്ങൾ'; പാകിസ്ഥാനെ പിന്തുണയ്ക്കുന്ന തുർക്കിക്ക് ഒവൈസിയുടെ മുന്നറിയിപ്പ്

Last Updated:

പാകിസ്ഥാന് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലെന്നും അസദുദ്ദീൻ ഒവൈസി കൂട്ടിച്ചേർത്തു

News18
News18
പാകിസ്ഥാനെ അന്ധമായി പിന്തുണയ്ക്കുന്ന തുർക്കിയുടെ നിലപാടിനെ വിമർശിച്ച് ലോക്‌സഭാ എംപി അസദുദ്ദീൻ ഒവൈസി. ഇന്ത്യയിൽ പാകിസ്ഥാനേക്കാൾ കൂടുതൽ മുസ്ലീം ജനസംഖ്യയുണ്ടെന്നും അങ്കാറ തങ്ങളുടെ നിലപാട് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്തെങ്കിലും തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ഇന്ത്യയും തുർക്കിയും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധം തിരിച്ചറിയണമെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു.ഇസ്ബാങ്ക് എന്നൊരു ബാങ്ക് ഉണ്ടെന്നും, മുൻകാല നിക്ഷേപകരിൽ ഹൈദരാബാദ്, റാംപൂർ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുണ്ടായിരുന്നുവെന്നും തുർക്കിയെ ഓർമ്മിപ്പിക്കണം.
1990 വരെ ലഡാക്ക് പ്രദേശത്ത് തുർക്കി ഭാഷ പഠിപ്പിച്ചിരുന്നു. അത്തരത്തിൽ ഇന്ത്യയുമായി തുർക്കിക്ക് നിരവധി ചരിത്രപരമായ ബന്ധങ്ങളുണ്ട്. ഇന്ത്യയിൽ പാകിസ്ഥാനേക്കാൾ കൂടുതൽ മുസ്ലീങ്ങളുണ്ട്. 1920 വരെ വടക്കൻ തുർക്കിയിൽ നിന്നുള്ള ആളുകൾ ലഡാക്കിൽ വന്ന് പിന്നീട് മുംബൈയിലേക്ക് പോയി അവിടെ നിന്നും ഹജ്ജ് തീർത്ഥാടനത്തിനായി പോകുമായിരുന്നു.
advertisement
ഇന്ത്യയിൽ 22 കോടി ആദരണീയരായ മുസ്ലീങ്ങൾ താമസിക്കുന്നുണ്ടെന്ന് തുർക്കിയെ നാം നിരന്തരം ഓർമ്മിപ്പിക്കണം. പാകിസ്ഥാൻ ഒരു മുസ്ലീം രാജ്യമാണെന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. പാകിസ്ഥാന് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലെന്നും അസദുദ്ദീൻ ഒവൈസി കൂട്ടിച്ചേർത്തു.
(Summary: Lok Sabha MP Asaduddin Owaisi has criticized Turkey's stance of blindly supporting Pakistan. He said that India has a larger Muslim population than Pakistan and Ankara should reconsider its stance. Asaduddin Owaisi said that the deep historical ties between India and Turkey should be recognized before taking any decisions.)
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'22 കോടി ആദരണീയരായ മുസ്ലീങ്ങൾ'; പാകിസ്ഥാനെ പിന്തുണയ്ക്കുന്ന തുർക്കിക്ക് ഒവൈസിയുടെ മുന്നറിയിപ്പ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement