സുപ്രീംകോടതിയെ പരിഹസിച്ച് ട്വീറ്റ്; സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനൽ കാമ്രയ്‌ക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് നിർദേശം

Last Updated:

അര്‍ണാബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് സുപ്രീംകോടതിയെ പരിഹസിച്ച് കുനാൽ കാമ്ര ട്വീറ്റ് ചെയ്തത്.

മുംബൈ: സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനൽ കാമ്രയ്‌ക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന്റെ നിർദേശം. ആത്മഹത്യ പ്രേരണക്കേസിൽ അർണബിന് ജാമ്യം അനുവദിച്ചതിന് പിന്നാലെയായിരുന്നു കുനൽ കമ്രയുടെ വിവാദ ട്വീറ്റുകൾ. കുനാൽ കമ്രക്കെതിരെ സുപ്രീംകോടതിയെ അപമാനിച്ചതിന് കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ അഡ്വക്കേറ്റ് ജനറലിനെ സമീപിക്കുകയായിരുന്നു.
സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് കുനൽ കമ്ര ട്വീറ്റ് ചെയ്തിരുന്നു. ഔറംഗാബാദ് സ്വദേശിയായ ശ്രീരംഗ് കട്നേശ്വർക്കർ ആണ് പരാതിക്കാരൻ. സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെ കാവിനിറമണിഞ്ഞ സുപ്രീംകോടതിയുടെ ചിത്രവും കുനൽ കാമ്ര പോസ്റ്റ് ചെയ്തിരുന്നു. വിമാനത്തിൽ ഫാസ്റ്റ് ട്രാക്കിലൂടെ അദ്യമെത്തിയ ഫസ്റ്റ് ക്ലാസ് യാത്രികർക്ക് ഷാംപെയ്ൻ വിളമ്പുകയാണ് ജസ്റ്റിസ് ഡി.വെ. ചന്ദ്രചൂഢ് എന്നും, സാധാരണക്കാർക്ക് എന്നെങ്കിലും അകത്ത് സീറ്റ് കിട്ടുമോ എന്ന് പോലും അറിയാത്ത സാഹചര്യമാണ് എന്നും കാമ്ര ട്വീറ്റ് ചെയ്തിരുന്നു.
advertisement
സുപ്രീംകോടതിയെ ഇകഴ്ത്തിക്കാട്ടാനുള്ള മനപൂർവമായ ശ്രമമാണ് നടന്നതെന്ന് അറ്റോർണി ജനറലിനുള്ള കത്തിൽ പരാതിക്കാരൻ പറയുന്നു. ട്വീറ്റുകൾ അധിക്ഷേപകരം എന്നു മാത്രമല്ല, തമാശയുടെയും കോടതി അലക്ഷ്യത്തിന്റെയും അതിർവരമ്പുകൾ ലംഘിക്കുന്നതാണെന്നും കെ കെ വേണുഗോപാൽ വ്യക്തമാക്കി. സുപ്രീംകോടതിയെ കാവിയണിയിച്ചതും കോടതി അലക്ഷ്യത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് അറ്റോണി ജനറൽ ചൂണ്ടിക്കാട്ടി. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ പരമോന്നത കോടതിയെയും ജഡ്ജിമാരെയും അപമാനിക്കാമെന്ന തെറ്റിദ്ധാരണ ഇന്ന് ജനങ്ങൾക്കുണ്ടെെന്നും ഇത് ആശ്വാസകരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
advertisement
കഴിഞ്ഞ ദിവസമാണ് റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ആത്മഹത്യ പ്രേരണക്കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനമാണെന്ന് കാണിച്ചായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാൽ, നിരവധിയാളുകളുടെ ജാമ്യാപേക്ഷ തീർപ്പാക്കാതെ കിടക്കുമ്പോൾ അർണബിന്‍റെ ഹരജി അടിയന്തരമായി പരിഗണിച്ചതിനെതിരെയാണ് വിമർശനമുയർന്നത്. അർണബിന്‍റെ നിരന്തര വിമർശകനാണ് സ്റ്റാൻഡ് അപ് കൊമേഡിയനായ കുനാൽ കാമ്ര. നേരത്തെ വിമാനയാത്രക്കിടെ അർണബിനെ പരിഹസിച്ചുവെന്ന് ചൂണ്ടിക്കാട്ടി വിമാന കമ്പനികൾ കാമ്രക്കെതിരെ  യാത്രാ വിലക്കേർപ്പെടുത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
സുപ്രീംകോടതിയെ പരിഹസിച്ച് ട്വീറ്റ്; സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനൽ കാമ്രയ്‌ക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് നിർദേശം
Next Article
advertisement
'വികസിത് ഭാരതിലേക്ക്'; വിശാഖപട്ടണത്തെ 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബിൽ പ്രധാനമന്ത്രി മോദി
'വികസിത് ഭാരതിലേക്ക്'; വിശാഖപട്ടണത്തെ 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബിൽ പ്രധാനമന്ത്രി മോദി
  • വിശാഖപട്ടണത്ത് 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

  • ഗൂഗിളിന്റെ ഏറ്റവും വലിയ നിക്ഷേപമായ ഈ എഐ ഹബ്ബ് ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തും.

  • പദ്ധതിയുടെ ഭാഗമായി 2026-2030 കാലയളവില്‍ ഏകദേശം 15 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു.

View All
advertisement