അയോധ്യാ വിധി പറഞ്ഞപ്പോൾ ഫൈസാബാദ് കോടതിയിൽ കുരങ്ങെത്തിയിരുന്നോ ?

news18india
Updated: December 6, 2018, 3:09 PM IST
അയോധ്യാ വിധി പറഞ്ഞപ്പോൾ ഫൈസാബാദ് കോടതിയിൽ കുരങ്ങെത്തിയിരുന്നോ ?
  • Share this:
#അനിൽ റായ്

ബാബ്റി മസ്ജിദും രാമക്ഷേത്രവും ഇതിനെ ചുറ്റിപ്പറ്റിയുളള തര്‍ക്കങ്ങളുമെല്ലാം വാർത്തകളാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് അധികം അറിയപ്പെടാത്തതും എന്നാല്‍ അവിശ്വസനീയവുമായ ചില കഥകളും പ്രചരിച്ചിരുന്നു.

ഭക്തിയുടെയും വിശ്വാസത്തിന്റെയും പേരിൽ കലഹങ്ങളുയർന്ന വിഷയത്തിൽ ദൈവത്തിന്റെ ഇടപെടൽ എന്ന് വിശേഷിപ്പിച്ച് വിശ്വാസികൾ ചൂണ്ടിക്കാണിക്കുന്ന ചില കാര്യങ്ങൾ. അതിലൊന്നാണ് ഫൈസാബാദ് കോടതിയിലെത്തിയ ആ കറുത്ത കുരങ്ങൻ.

Also Read-തിരുത്താനാവാത്ത 26 വര്‍ഷങ്ങള്‍

1986 ഫെബ്രുവരി 1. പ്രതിഷേധങ്ങളെ തുടർന്ന് പൂട്ടിയ ബാബ്റി മസ്ജിദ് തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഫൈസാബാദ് ജില്ലാ കോടതി പരിഗണിക്കുന്ന ദിവസം. രാജ്യത്തെ മുഴുവൻ ആളുകളുടെയും ശ്രദ്ധ അന്ന് കോടതിയിലേക്കായിരുന്നു.

വിവിധ സ്ഥലത്ത് നിന്നെത്തിയ ആളുകൾ കോടതിയ്ക്ക് അകത്തും പുറത്തുമായി കൂടി. എന്നാൽ എല്ലാവരുടെയും ശ്രദ്ധ എത്തിയത് ഒരു കറുത്ത കുരങ്ങിലേക്കായിരുന്നു. വിധി പ്രസ്താവം തുടങ്ങി ജഡ്ജിയായിരുന്ന കെ എം പാണ്ഡെ വീടെത്തുന്നത് വരെ ആ കുരങ്ങന്റെ സാന്നിധ്യമുണ്ടായിരുന്നു.

കോടതി നടപടികൾ ആരംഭിക്കുന്നതിന് മുമ്പായി എത്തിയ കുരങ്ങൻ അവിടെ കൊടിമരത്തിൽ ഇരിപ്പുറപ്പിച്ചു. പലരും ആട്ടിയോടിക്കാൻ നോക്കിയെങ്കിലും അവിടെ നിന്ന് ചലിച്ചിരുന്നില്ലെന്ന് ദൃക്സാക്ഷികൾ ഉറപ്പിച്ച് പറയുന്നു.

വൈകിട്ട് 4.40 ഓടെയാണ് ഹൈന്ദവർക്ക് ആരാധനയ്ക്കായി പള്ളി തുറന്നു കൊടുത്ത് കൊണ്ടുള്ള കോടതി ഉത്തരവെത്തുന്നത്. ഇതിനു ശേഷം കുരങ്ങ് അവിടെ നിന്ന് പോകുന്നതാണ് ആളുകൾ കണ്ടത്. വിധി വന്ന തിരക്കിൽ അത് എങ്ങോട്ടാണ് പോയതെന്ന് ആളുകൾ ശ്രദ്ധിച്ചിരുന്നില്ല.

ശബരിമല നിരോധനാജ്ഞ ഭക്തർക്ക് തടസമുണ്ടാക്കുന്നില്ലെന്ന് ഹൈക്കോടതി

എന്നാൽ ജഡ്ജിയായ പാണ്ഡെ വീട്ടിലെത്തിയപ്പോൾ കുരങ്ങ് അദ്ദേഹത്തിന്റെ വീടിന്റെ വരാന്തയിൽ ഇരിക്കുന്നതാണ് കണ്ടത്. ജഡ്ജിയെയും കൂടെയുള്ള സുരക്ഷ ഉദ്യോഗസ്ഥരെയും ആശ്ചര്യപ്പെടുത്തിയ ഒരു കാഴ്ച തന്നെയായിരുന്നു അത്. ജഡ്ജി വീട്ടിനുള്ളിൽ പ്രവേശിച്ച ശേഷം കുരങ്ങൻ അവിടെ നിന്ന് മടങ്ങി. പിന്നീട് അതിനെ ആരും കണ്ടിട്ടില്ല.

ഇതിനു ശേഷം ആ കറുത്ത കുരങ്ങനെക്കുറിച്ച് വിവിധ തരത്തിലുള്ള കഥകൾ പ്രചരിച്ചു തുടങ്ങി. രാമന്റെ ദൂതനായെത്തിയ ഹനുമാന്റെ അവതാരമായി വരെ ആ കുരങ്ങിനെ ആളുകൾ വിശേഷിപ്പിച്ചു. ഹൈന്ദവർക്ക് അനുകൂല വിധി പ്രസ്താവിച്ച ജഡ്ജി സുരക്ഷിതമായി എത്തിയെന്ന് ഉറപ്പാക്കുന്നതിനായാണ് കുരങ്ങൻ അദ്ദേഹത്തിന്റെ വീടു വരെയെത്തി കാത്തിരുന്നതെന്നാണ് കഥകൾ പ്രചരിച്ചത്.

യുക്തിയും വിശ്വാസവും കൂടിക്കുഴഞ്ഞു നിൽക്കുന്ന സംഭവ പരമ്പരകൾക്കിടെ ആ കറുത്ത കുരങ്ങൻ ഇന്നും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.

First published: December 6, 2018, 2:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading