എന്തങ്കിലും തരത്തിലുള്ള ആവശ്യങ്ങൾക്കായി ബാങ്കിൽ പോകേണ്ടതുണ്ട് എങ്കിൽ ഇന്ന് തന്നെ പോകുന്നതാണ് നല്ലത്. ഏപ്രിൽ 12 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാങ്കുകൾ അടഞ്ഞ് കിടക്കും. വിവിധ ആഘോഷങ്ങളോട് അനുബന്ധിച്ച് ആണ് അവധി. അതത് സംസ്ഥാനങ്ങളിലെ ആഘോഷങ്ങൾക്ക് അനുസരിച്ചാണ് അവധി ക്രമീകരിച്ചിരിക്കുന്നത്. അതു കൊണ്ട് തന്നെ രാജ്യത്ത് എല്ലായിടത്തും ഒരേ ദിവസമായിരിക്കില്ല ബാങ്കുകൾ അടഞ്ഞ് കിടക്കുക. ഏപ്രിൽ മാസത്തിൽ ഉള്ള ബാങ്ക് അവധികൾ ഇപ്രകാരമാണ്.
ഏപ്രിൽ 13 - ഗുഡി പദ്‌വ, തെലുങ്ക് പുതുവത്സര ദിനം, ഉഗാഡി ഉത്സവം, സാജിബു നോംഗമ്പമ്പ (ചാരിയോബ), ഒന്നാം നവരാത്രി, വൈശാഖി
ഏപ്രിൽ 14: ഡോ. ബാബാസാഹേബ് അംബേദ്കർ ജയന്തി / തമിഴ് പുതുവത്സര ദിനം / വിഷു / ബിജു ഉത്സവം / ചൈറോബ (മണിപ്പൂർ) / ബോഹാഗ് ബിഹു (അസം, അരുണാചൽ പ്രദേശ്)
ഏപ്രിൽ 15: ഹിമാചൽ ദിനം / ബംഗാളി പുതുവത്സര ദിനം / ബോഹാഗ് ബിഹു / സർഹുൽ
ഏപ്രിൽ 16: ബോഹാഗ് ബിഹു. അസാം, ഗുവാഹത്തി എന്നിവിടങ്ങളിൽ ള്ള ബാങ്കുകൾ ഈ ദിവസം അടഞ്ഞ് കിടക്കും
ഏപ്രിൽ 21: ശ്രീ രാം നവമി (ചൈറ്റേ ദസ്ഹൈയ്ൻ) / ഗാരിയ പൂജ. പശ്ചിമ ബംഗാൾ, അസം, ഗോവ, ജമ്മു കശ്മീർ, ജാർഖണ്ഡ്, കർണാടക, കേരളം, ലക്ഷദ്വീപ്, മണിപ്പൂർ, മേഘാലയ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മിസോറം, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഒഴികെ ഇത് ദേശീയ അവധി ദിനമായിരിക്കും.
ഏപ്രിൽ 24 : മാസത്തിലെ നാലാമത്തെ ശനിയാഴ്ച്ച ആയതിനാൽ അന്നും ബാങ്കുകൾ അടഞ്ഞ് കിടക്കും.
ഏപ്രിൽ 25: മഹർഷി പരശുറാം ജയന്തി. ഹിമാചൽ പ്രദേശ്, ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ സംസ്ഥാന അവധിയാണ് ഈ ദിവസം
റിസർവ്വ് ബാങ്ക് പുറത്തിറക്കിയ ഹോളി ഡേ കലണ്ടർ പ്രകാരം ഏപ്രിൽ മാസത്തിൽ 9 അവധികളാണ് ഉള്ളത്. എന്നാൽ ഈ അവധികൾ അതത് സംസ്ഥാനങ്ങൾക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ബാങ്കിൽ പോകാൻ ഒരുങ്ങുന്നതിന് മുമ്പ് മുകളിൽ പറഞ്ഞ അവധികൾ തങ്ങളുടെ സംസ്ഥാനത്ത് ബാധകമാണോ എന്ന് പരിശോധിക്കുന്നത് ഉചിതമാണ്. ബാങ്കുകൾക്ക് ഏറ്റവും കൂടുതൽ അവധി വരുന്ന മാസങ്ങളിൽ ഒന്നാണ് ഏപ്രിൽ.
ബാങ്കുകൾ അടഞ്ഞ് കിടന്നാലും എടിഎമ്മുകളുടെ പ്രവർത്തനം ഈ ദിവസങ്ങളിൽ ഉണ്ടാകും. എന്നാൽ ബാങ്കുകളിൽ നേരിട്ട് ചെന്ന് പണം എടുക്കാനോ നിക്ഷേപിക്കാനോ സാധ്യമാകില്ല. മൊബൈൽ ബാങ്കിംഗ്, മറ്റ് ഓൺലൈൻ ഇടപാടുകൾ എന്നിവയും മുടക്കമില്ലാതെ നടക്കും. വരുന്ന ഏതാനും ദിവങ്ങളിൽ ബാങ്ക് അവധികൾ വരുന്നതിനാൽ നേരിട്ട് പോയി നടത്തേണ്ട കാര്യങ്ങൾ ഇന്ന് തന്നെ ചെയ്യുന്നതാണ് ഉചിതം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.