COVID 19| കാലാവസ്ഥാ പ്രവചനത്തെയും താളം തെറ്റിച്ച വൈറസ്

Last Updated:

ജൂണിൽ മൺസൂൺ തുടങ്ങാനിരിക്കെ ദിവസേനയുള്ള പ്രവചനം തടസപ്പെട്ടാൽ മുൻകരുതൽ സ്വീകരിക്കാനാകാത്ത സാഹചര്യമുണ്ടാകുമോ എന്നാണ് ആശങ്ക.

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് വിമാനങ്ങൾ നിർത്തിയത് കാലാവസ്ഥ പ്രവചനങ്ങളെ മുഴുവൻ താളെം തെറ്റിച്ചു. ദിവസേന ഉള്ള കാലാവസ്ഥ പ്രവചനങ്ങളെയാണ് പ്രതികൂലമായി ബാധിച്ചത്.
സാറ്റലൈറ്റ് നിരീക്ഷണങ്ങള്‍, ബലൂണുകൾ പറത്തി ലഭിക്കുന്ന വിവരങ്ങള്‍, വിമാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ എന്നിവ ക്രോഡീകരിച്ചാണ് എല്ലാ ഏജൻസികളും കാലാവസ്ഥ മോഡലുകൾ തയ്യാറാക്കുന്നത്.
കോവിഡ് വിമാന സർവ്വീസുകള്‍ക്കും തടസമായതോടെ ഈ വിവരങ്ങള്‍ ലഭിക്കാതെയായി. വിമാന വിവരങ്ങൾ 80 ശതമാനത്തോളം കുറഞ്ഞതായാണ് കഴിഞ്ഞ ദിവസം ലോക കാലാവസ്ഥ സംഘടന പുറത്തുവിട്ട വിവരങ്ങളിൽ പറയുന്നത്.
TRENDING:രോഗബാധിതർ കൂടുന്നു; കുവൈറ്റിൽ മെയ് 10 മുതൽ സമ്പൂര്‍ണ്ണ കർഫ്യു [NEWS]ട്ടിലെത്താൻ അവർ സർക്കാർ സഹായം തേടി കാത്തിരുന്നു; ഒടുവിൽ മരണത്തിലേക്ക് നടക്കേണ്ടി വന്നു [NEWS]മാലദ്വീപ് കപ്പല്‍ പുറപ്പെട്ടു; നാളെ രാവിലെ കൊച്ചിയിലെത്തും [NEWS]
ദക്ഷിണാർദ്ധ ഗോളത്തിൽ 90 ശതമാനവും വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ദീർഘകാല പ്രവചനങ്ങളെ വലിയ രീതിയിൽ ബാധിക്കില്ലെങ്കിലും ദിവസേന നടത്തുന്ന പ്രവചനങ്ങളെയാണ് താളം തെറ്റിച്ചത്.
advertisement
കഴിഞ്ഞ രണ്ട് മണ്‍സൂൺ മഴയിലും കേരളത്തിൽ ദുരന്തമുണ്ടായി. കുറച്ച് സമയത്തെ കൂടുതൽ മഴയായിരുന്നു ദുരന്തത്തിലേക്ക് നയിച്ചത്. ജൂണിൽ മൺസൂൺ തുടങ്ങാനിരിക്കെ ദിവസേനയുള്ള പ്രവചനം തടസപ്പെട്ടാൽ മുൻകരുതൽ സ്വീകരിക്കാനാകാത്ത സാഹചര്യമുണ്ടാകുമോ എന്നാണ് ആശങ്ക.
കഴിഞ്ഞ ആഴ്ച ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതുമായി ബന്ധപ്പെട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനങ്ങളിൽ അപാകത ഉണ്ടായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19| കാലാവസ്ഥാ പ്രവചനത്തെയും താളം തെറ്റിച്ച വൈറസ്
Next Article
advertisement
ബില്ലുകൾക്കുള്ള ഗവർണറുടെ അനുമതിക്ക് സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്
ബില്ലുകൾക്കുള്ള ഗവർണറുടെ അനുമതിക്ക് സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്
  • സുപ്രീം കോടതി ഗവർണർക്ക് ബില്ലുകൾക്ക് അനുമതി നൽകാൻ സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് വിധിച്ചു.

  • ഗവർണർ ബില്ലുകൾ അനിശ്ചിതകാലത്തേക്ക് തടഞ്ഞുവെക്കാനാവില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

  • 'ഡീംഡ് അസന്റ്' ആശയം ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

View All
advertisement