കൊൽക്കത്ത സംഭവം: ബംഗാൾ ഗവർണർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകി
Last Updated:
സിബിഐ നപടികളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടു കൊൽക്കത്ത പൊലീസ് കമ്മീഷണർ കോടതിയെ സമീപിച്ചു
കൊൽക്കത്ത: റെയ്ഡിനെത്തിയ സിബിഐ സംഘത്തെ പൊലീസ് തടഞ്ഞതിനെ തുടർന്ന് കൊൽക്കത്തയിലെ സാഹചര്യങ്ങൾ വിശദീകരിച്ചു പശ്ചിമ ബംഗാൾ ഗവർണർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകി. ഗവർണർ കേസരി നാഥ് ത്രിപാഠി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് റിപ്പോർട്ട് കൈമാറിയത്.
അതിനിടെ സിബിഐ നപടികളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടു കൊൽക്കത്ത പൊലീസ് കമ്മീഷണർ കോടതിയെ സമീപിച്ചു. ഹർജി നാളെ പരിഗണിക്കും.
രാജ്യത്തിന്റെ ശ്രദ്ധമുഴുവൻ ബംഗാളിലേക്ക് എത്തിച്ച് മുഖ്യമന്ത്രി മമതാ ബാനർജിയുടെ സത്യഗ്രഹം തുടരുകയാണ്. കൊൽക്കത്ത പൊലീസിന് എതിരെ സിബിഐ നൽകിയ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ചിട്ടി തട്ടിപ്പ് അന്വേഷണത്തിൽ പൊലീസ് ഇടപെട്ടതിൽ എന്തെങ്കിലും തെളിവ് ഉണ്ടെങ്കിൽ ഗുരുതര പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
advertisement
അതിനിടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം എന്ന ആവശ്യവുമായി ബിജെപി രംഗത്ത് എത്തി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 04, 2019 4:14 PM IST