ബംഗാളില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 34കാരന് വധശിക്ഷ
- Published by:Sneha Reghu
- news18-malayalam
Last Updated:
ബലാത്സംഗത്തിന് ഇരയായ പെൺകുഞ്ഞിന്റെ ശരീരത്തിൽ ആജീവനാന്തം പരിക്കുകൾ നിലനില്‍ക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്
കൊല്‍ക്കത്ത: വഴിയരികിൽ അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ കൊല്‍ക്കത്ത സ്വദേശിയായ 34കാരന് വധശിക്ഷ. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജിബ് ഘോഷ് എന്ന ഗോബ്രയ്ക്കാണ് കൊൽക്കത്തയിലെ പോക്സോ കോടതി വധശിക്ഷ വിധിച്ചത്. ക്രൂരമായ ബലാത്സംഗത്തിന് ഇരയായ കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു. 'അപൂര്‍വങ്ങളില്‍ അപൂര്‍വമായ' കേസാണെന്ന് വിധി പുറപ്പെടുവിച്ച സമയത്ത് കോടതി നിരീക്ഷിച്ചു.
'ഇതില്‍ കുറഞ്ഞൊരു ശിക്ഷ കോടതിക്ക് ചിന്തിക്കാന്‍ കഴിയില്ലെന്ന്' വിധി പുറപ്പെടുവിച്ചുകൊണ്ട് ജഡ്ജി ഇന്ദ്രില്ല മുഖര്‍ജി മിത്ര പറഞ്ഞു. വിധിയെ 'ചരിത്രപരമെന്നാണ്' സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബിവാസ് ചാറ്റര്‍ജി വിശേഷിപ്പിച്ചത്. ''കാരണം, ഇര ജീവിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇതുവരെ ഇത്തരം കേസുകളില്‍ പ്രതിക്ക് വധശിക്ഷ നല്‍കുന്നത് നമ്മള്‍ കണ്ടിട്ടില്ല,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടത്. പെൺകുഞ്ഞ് മരണപ്പെടാത്തതിനാല്‍ വധശിക്ഷ വിധിക്കാന്‍ കഴിയില്ലെന്ന് പ്രതിഭാഗം ആവര്‍ത്തിച്ചു വാദിച്ചു. ''എന്നാല്‍, വധശിക്ഷ വിധിക്കണമെങ്കില്‍ ഇര മരിക്കണമെന്ന് നിയമത്തില്‍ പറയുന്നില്ല,'' ചാറ്റർജി വ്യക്തമാക്കി.
advertisement
കുറ്റകൃത്യം നടന്ന് മൂന്ന് മാസത്തിനുള്ളില്‍ വിചാരണ പൂർത്തിയാക്കി വിധി പുറപ്പെടുവിച്ചു. ഏകദേശം 80 ദിവസം കൊണ്ടാണ് പ്രതിയെ അറസ്റ്റ് ചെയ്ത് വിചാരണ പൂര്‍ത്തിയായി വിധി പുറപ്പെടുവിച്ചത്. ബലാത്സംഗത്തിന് ഇരയായ പെൺകുഞ്ഞിന് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവിട്ടു. സംഭവത്തിന് ശേഷം പെൺകുഞ്ഞ്
ആര്‍ജി കര്‍ ആശുപത്രിയില്‍ രണ്ട് മാസത്തോളം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. പെൺകുഞ്ഞിന്റെ
ശരീരത്തില്‍ ആജീവനാന്തം പരിക്കുകൾ നിലനില്‍ക്കുമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 30ന് രാത്രിയില്‍ കൊല്‍ക്കത്തയിലെ ബര്‍ട്ടോള്ള മേഖലയില്‍ അമ്മയോടൊപ്പം വഴിയരികില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍ കുഞ്ഞിനെ തട്ടികൊണ്ടുപോയശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kolkata,West Bengal
First Published :
Feb 19, 2025 11:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ബംഗാളില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 34കാരന് വധശിക്ഷ






