Rhea Chakraborty| റിയ ചക്രബർത്തിയുടെ അറസ്റ്റ് സംസ്ഥാനത്തിന്റെ വിജയം; ബിഹാർ ഡിജിപി

Last Updated:

സുശാന്തിന്റെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം രാജ്യത്തിന് മുഴുവൻ അറിയണമെന്നും അദ്ദേഹം പറഞ്ഞു.

റിയ ചക്രബർത്തിയുടെ അറസ്റ്റ് ബിഹാറിന്റെ വിജയമാണെന്ന് സംസ്ഥാന ഡിജിപി ഗുപ്തേശ്വർ പാണ്ഡ‍േ. ലഹരി മരുന്നു കേസിലാണ് നാർകോടിക്സ് ബ്യൂറോ റിയ ചക്രബർത്തിയെ അറസ്റ്റ് ചെയ്തത്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെയാണ് ലഹരി മരുന്ന് ആരോപണം ഉയർന്നത്.
അറസ്റ്റോടെ ലഹരി മരുന്ന് ഇടപാടുകാരുമായി റിയയ്ക്ക് ബന്ധമുണ്ടെന്ന് വ്യക്തമായതായി അദ്ദേഹം പറഞ്ഞു. സുശാന്തിന്റെ മരണത്തിന് പിന്നിലെ ദുരൂഹത മാറുന്നതിനായുള്ള കാത്തിരിപ്പിലാണെന്നും ഡിജിപി.
വ്യക്തിപരമായി സുശാന്ത് സിംഗ് രജ്പുത്തിന്റെ കുടുംബത്തോട് അഘാതമായ സഹതാപമുണ്ട്. റിയയുടെ അറസ്റ്റ് സുശാന്തിന് നീതി ലഭിക്കാനുള്ള ഒരു ചുവടാണ്. സുശാന്തിന്റെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം രാജ്യത്തിന് മുഴുവൻ അറിയണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേസ് ആദ്യം അന്വേഷിച്ച മുംബൈ പൊലീസ് ബിഹാർ പൊലീസുമായി സഹകരിച്ചില്ലെന്നും ഡിജിപി ഗുപ്തേശ്വർ പാണ്ഡേ ആരോപിച്ചു. സിബിഐയിൽ പ്രതീക്ഷയുണ്ടെന്നും ഡിജിപി.
advertisement
കഴിഞ്ഞ ദിവസമാണ് ലഹരി മരുന്ന് കേസിൽ റിയ ചക്രബർത്തിയെ നാർകോടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. റിയയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. റിയ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
സുശാന്തിന്റെ മരണത്തിന് പിന്നാലെ ഉയർന്ന ലഹരി മരുന്ന് കേസിൽ അറസ്റ്റിലാകുന്ന പത്താമത്തെ ആളാണ് റിയ ചക്രബർത്തി. നേരത്തേ, റിയയുടെ സഹോദരൻ ഷോവിക് ചക്രബർത്തിയും സുശാന്തിന്റെ മാനേജർ സാമുവൽ മിരാൻഡയേയും നാർകോടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. സുശാന്തിന്റെ മുൻ പാചകക്കാരൻ ദീപേഷ് സാവന്തും അറസ്റ്റിലായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
Rhea Chakraborty| റിയ ചക്രബർത്തിയുടെ അറസ്റ്റ് സംസ്ഥാനത്തിന്റെ വിജയം; ബിഹാർ ഡിജിപി
Next Article
advertisement
സംശയാസ്പദമായ ആണവ വിവരങ്ങളും ഭൂപടങ്ങളുമായി മുംബെയിൽ BARC ശാസ്ത്രജ്ഞൻ്റെ വ്യാജൻ പിടിയിൽ
സംശയാസ്പദമായ ആണവ വിവരങ്ങളും ഭൂപടങ്ങളുമായി മുംബെയിൽ BARC ശാസ്ത്രജ്ഞൻ്റെ വ്യാജൻ പിടിയിൽ
  • മുംബെയിൽ BARC ശാസ്ത്രജ്ഞനായി വേഷമിട്ട വ്യാജൻ പിടിയിൽ

  • അക്തർ ഹുസൈൻ ഖുതുബുദ്ദീൻ എന്നയാളിൽ നിന്ന് സംശയാസ്പദമായ ആണവ വിവരങ്ങളും ഭൂപടങ്ങളും കണ്ടെടുത്തു

  • അന്താരാഷ്ട്ര കോളുകൾ നടത്തിയതും വിദേശ ബന്ധങ്ങളുള്ളതും പൊലീസ് അന്വേഷിച്ചുവരികയാണ്

View All
advertisement