നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Rhea Chakraborty| ജാമ്യാപേക്ഷ തള്ളി; റിയ ചക്രബർത്തിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

  Rhea Chakraborty| ജാമ്യാപേക്ഷ തള്ളി; റിയ ചക്രബർത്തിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

  റിയയുടെ ചോദ്യം ചെയ്യൽ പൂർത്തിയായതായി നാർകോടിക് ഉദ്യോഗസ്ഥർ അറിയിച്ചു.

  റിയ ചക്രബർത്തി

  റിയ ചക്രബർത്തി

  • Share this:
   മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രബർത്തിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. റിയ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയാണ് മജിസ്ട്രേറ്റ് കോടതി സെപ്റ്റംബർ 22 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

   ബുധനാഴ്ച്ച റിയ സെഷൻസ് കോടതിയെ സമീപിച്ചേക്കും. അറസ്റ്റിന് ശേഷം റിയയെ വൈദ്യ പരിശോധനയ്ക്കും കോവിഡ് പരിശോധനയ്ക്കുമായി ആശുപത്രിയിൽ എത്തിച്ചിരുന്നു.

   സുശാന്തിന്റെ മരണത്തിന് പിന്നാലെ ഉയർന്ന ലഹരി മരുന്ന് കേസിൽ അറസ്റ്റിലാകുന്ന പത്താമത്തെ ആളാണ് റിയ ചക്രബർത്തി. നേരത്തേ, റിയയുടെ സഹോദരൻ ഷോവിക് ചക്രബർത്തിയും സുശാന്തിന്റെ മാനേജർ സാമുവൽ മിരാൻഡയേയും നാർകോടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. സുശാന്തിന്റെ മുൻ പാചകക്കാരൻ ദീപേഷ് സാവന്തും അറസ്റ്റിലായിരുന്നു.

   ഇവരെ കൂടാതെ, ലഹരി മരുന്ന് ഇടപാടുകാരായ അബ്ദീൽ ബാസിത് പരിഹാർ, സയിദ് വിലാത്ര എന്നിവരും എൻസിബി കസ്റ്റഡിയിലാണ്. റിയയുടെ ചോദ്യം ചെയ്യൽ പൂർത്തിയായതായി നാർകോടിക് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി റിയയെ എൻസിബി ചോദ്യം ചെയ്ത് വരികയായിരുന്നു.

   അതേസമയം, റിയയ്ക്കെതിരെ സുശാന്തിന്റെ പിതാവ് നൽകിയ സാമ്പത്തിക ആരോപണം എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും സുശാന്തിന്റെ മരണം സിബിഐയും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
   Published by:Naseeba TC
   First published:
   )}