Bihar Election Phase 1 Voting: ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ്; ജനവിധി തേടുന്നത് 121 മണ്ഡലങ്ങളിലെ 1314 സ്ഥാനാർത്ഥികൾ
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്ത്യാ മുന്നണി മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്ന തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപുർ, ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി മത്സരിക്കുന്ന താരാപുർ ഉൾപ്പെടെ 121 മണ്ഡലങ്ങളിലായി 1314 പേരാണു മത്സരരംഗത്തുള്ളത്
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. ഇന്ത്യാ മുന്നണി മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്ന തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപുർ, ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി മത്സരിക്കുന്ന താരാപുർ ഉൾപ്പെടെ 121 മണ്ഡലങ്ങളിലായി 1314 പേരാണു മത്സരരംഗത്തുള്ളത്. 122 പേർ സ്ത്രീകളും ഒരാൾ ട്രാൻസ്ജെൻഡറുമാണ്. 18 ജില്ലകളിലായി 3.75 കോടി വോട്ടർമാരാണ് ആദ്യഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുക. സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (SIR) നടത്തി തയാറാക്കിയ പട്ടികയാണ് വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്. 20 ജില്ലകളിലെ 122 മണ്ഡലങ്ങൾ ഉൾപ്പെടുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് 10ന് നടക്കും. 14ന് വോട്ടെണ്ണും.
18 ജില്ലകളിലായി 3.75 കോടി വോട്ടർമാരാണ് ആദ്യഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുക. ബിഹാറിലെ 18 മന്ത്രിമാരും മത്സരരംഗത്തുണ്ട്. രണ്ട് ഘട്ടങ്ങളിലായി 2616 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. കനത്ത സുരക്ഷയാണ് മണ്ഡലങ്ങളിൽ ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, വോട്ടെടുപ്പ് നടക്കുന്ന 121 സീറ്റുകളിൽ ഏറ്റവും കൂടുതൽ വോട്ടർമാരുളളത് ദിഘയിലാണ്, ഏകദേശം 4.58 ലക്ഷം വോട്ടർമാരാണ് ഇവിടെയുളളത്. അതേസമയം ഏറ്റവും കുറവ് വോട്ടർമാരുളളത് ഷേഖ് പുര ജില്ലയിലെ ബാർബിഘയിലാണ്. 2.32 ലക്ഷം വോട്ടർമാരാണ് ഇവിടെയുളളത്.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെ കളത്തില്‍ ഇറക്കിയായിരുന്നു എന്‍ഡിഎ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നത്. മഹാസഖ്യത്തിനായി രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനിറങ്ങിയിരുന്നു. രാഹുല്‍ ഗാന്ധിയേയും തേജസ്വി യാദവിനെയും ലക്ഷ്യംവെച്ചായിരുന്നു നരേന്ദ്ര മോദിയുടെ പ്രതികരണങ്ങള്‍. രാഹുലും തേജസ്വിയും കോടികളുടെ അഴിമതി നടത്തിയതായി മോദി ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ രണ്ട് രാജകുമാരന്മാര്‍ കറങ്ങി നടക്കുകയാണെന്നും മോദി പരിഹസിച്ചിരുന്നു. രാഹുല്‍ ഗാന്ധി ഛഠ് പൂജയെ അപമാനിച്ചു എന്നായിരുന്നു മോദിയുടെ മറ്റൊരു ആരോപണം. വോട്ട് മോഷണം അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു രാഹുലിന്റെ പ്രചാരണം. ഒരുഘട്ടത്തില്‍ മോദി വ്യാജഡിഗ്രിക്കരനാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.
advertisement
വന്‍ പ്രഖ്യാപനങ്ങള്‍ അടങ്ങുന്നതായിരുന്നു എന്‍ഡിഎയുടെയും മഹാസഖ്യത്തിന്റെയും പ്രകടന പത്രിക. 25 വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തി 69 പേജുള്ള പ്രകടന പത്രികയാണ് പുറത്തിറക്കിയിരിക്കുന്നത്. ഒരു കോടി യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി, സ്ത്രീകള്‍ക്കായി പ്രത്യേക നൈപുണ്യ വികസന പദ്ധതികള്‍ തുടങ്ങി വന്‍ പ്രഖ്യാപനങ്ങളാണ് എന്‍ഡിഎയുടെ പ്രകടനപത്രികയിലുണ്ടായിരുന്നത്. ഓരോ വീട്ടിലും ഒരു സര്‍ക്കാര്‍ ജോലി എന്നതായിരുന്നു മഹാസഖ്യത്തിന്റെ പ്രധാന വാഗ്ദാനം.
Summary: The first phase of polling for the Bihar Assembly Elections has begun. A total of 1,314 candidates are in the fray across 121 constituencies, including Raghopur, where Tejashwi Yadav, projected as the Chief Ministerial candidate by the INDIA alliance, is contesting, and Tarapur, where BJP's Deputy Chief Minister Samrat Choudhary is contesting. Among the candidates, 122 are women and one is transgender. Approximately 3.75 crore voters across 18 districts are expected to cast their votes in this first phase.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 06, 2025 7:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Bihar Election Phase 1 Voting: ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ്; ജനവിധി തേടുന്നത് 121 മണ്ഡലങ്ങളിലെ 1314 സ്ഥാനാർത്ഥികൾ


