ബാങ്കിന് പറ്റിയ പിശക്; ക്രെഡിറ്റായ അഞ്ചര ലക്ഷം പ്രധാനമന്ത്രി നിക്ഷേപിച്ചതാണെന്നും തിരിച്ചു നൽകില്ലെന്നും അക്കൗണ്ട് ഉടമ
- Published by:Anuraj GR
- news18-malayalam
Last Updated:
'ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തതിനാൽ, അതിന്റെ ആദ്യ ഗഡുവായിരിക്കുമെന്ന് ഞാൻ കരുതി'
പാട്ന: ബാങ്കിന് സംഭവിച്ച പിഴവ് കാരണം ക്രെഡിറ്റായ അഞ്ചര ലക്ഷം രൂപ തിരിച്ചു നൽകില്ലെന്നും, അത് പ്രധാനമന്ത്രി നിക്ഷേപിച്ചതാണെന്നും വ്യക്തമാക്കി ഒരു അക്കൗണ്ട് ഉടമ. ബിഹാറിലെ ഖഗാരിയ ജില്ലയിൽ നിന്നുള്ള രഞ്ജിത് ദാസ് എന്നയാളാണ് അക്കൗണ്ടിലെത്തിയ പണം തിരികെ നൽകാൻ വിസമ്മതിച്ചത്. പണം പ്രധാനമന്ത്രി നരേന്ദ്ര മോദി നിക്ഷേപിച്ചതാണെന്നാണ് രഞ്ജിത് പറയുന്നത്.
ഐഎഎൻഎസിന്റെ റിപ്പോർട്ട് പ്രകാരം മൻസി പോലീസ് സ്റ്റേഷന് കീഴിലുള്ള ഭക്തിയാർപൂർ ഗ്രാമത്തിലെ രഞ്ജിത് ദാസിന് 5.5 ലക്ഷം രൂപ ലഭിച്ചത് ഗ്രാമീൺ ബാങ്കിന്റെ പിഴവ് കാരണമാണ്. എന്നാൽ 15 ലക്ഷം രൂപ എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി മോദി വാഗ്ദാനം ചെയ്തതിനാൽ ഈ പണം തനിക്കുള്ളതാണെന്നും രഞ്ജിത് ദാസ് പറഞ്ഞു. പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത പണത്തിന്റെ ആദ്യ ഗഡുവായിട്ടാണ് ഇപ്പോൾ ലഭിച്ച തുക താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനന്ത്രി നൽകിയ തുക ഇതിനകം തന്നെ ചെലവഴിച്ചതിനാൽ തിരികെ നൽകാൻ കഴിയില്ലെന്നും ബാങ്ക് അക്കൗണ്ടിൽ പണമില്ലെന്നും രഞ്ജിത് ദാസ് പറയുന്നു.
advertisement
ഈ വർഷം മാർച്ചിൽ പണം ലഭിച്ചപ്പോൾ ഞാൻ വളരെ സന്തോഷിച്ചു. ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തതിനാൽ, അതിന്റെ ആദ്യ ഗഡുവായിരിക്കുമെന്ന് ഞാൻ കരുതി. അക്കൗണ്ടിൽ ലഭിച്ച മുഴുവൻ പണവും ഞാൻ ചെലവഴിച്ചു. ഇപ്പോൾ, എന്റെ ബാങ്ക് അക്കൗണ്ടിൽ പണമില്ല"- രഞ്ജിത് ദാസ് പൊലീസിനോട് പറഞ്ഞു. നേരത്തെ ബാങ്ക് നൽകിയ പരാതിയിൽ രഞ്ജിത് അറസ്റ്റിലായിരുന്നു.
ഗ്രാമീൺ ബാങ്ക് മാനേജർ രജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് ദാസിനെ അറസ്റ്റ് ചെയ്തതെന്നും കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മൻസി സ്റ്റേഷൻ ഹൗസ് ഓഫീസർ ദീപക് കുമാറിനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
advertisement
ഒരു യുഎഇ ദിര്‍ഹത്തിന് 24.73 ഇന്ത്യന്‍ രൂപ; അന്വേഷണം കൊണ്ട് പൊറുതിമുട്ടി മണി എക്‌സ്‌ചേഞ്ചുകൾ
പണം അയക്കാനായി മണി എക്‌സ്‌ചേഞ്ച് ഓഫീസിലേയ്ക്ക് നിര്‍ത്താതെ ആളുകള്‍ വിളി തുടങ്ങിയതിന്റെ കാര്യം അന്വേഷിച്ചപ്പോഴാണ് യു.എ.ഇ ദിര്‍ഹത്തിന്റെ ഇന്ത്യന്‍ മൂല്യം 24.73 രൂപയായി ഗൂഗിള്‍ കാണിച്ചെന്ന് മനസ്സിലാവുന്നത് പാകിസ്താന്‍ രൂപയാണെങ്കില്‍ 51 വരെയും. ഇന്ന് ഉച്ചയോടെയാണ് സംഭവം.
advertisement
യഥാര്‍ഥത്തില്‍ ഒരു ദിര്‍ഹത്തിന് ഇന്ത്യന്‍ മൂല്യം 19.90 രൂപയും പാകിസ്താന്‍ മൂല്യം രൂപ 45.95 രൂപയുമാണ് ഇന്ന് മണി എക്‌സ്‌ചേഞ്ചുകളുടെ റേറ്റ്. പെട്ടന്ന് മൂല്യം ഉയരുന്നത് കണ്ട പരിഭ്രാന്തരായ ആളുകള്‍ തങ്ങളുടെ പണം അയക്കാനായി ബാങ്കുകളുടെ ആപ്ലിക്കേഷനുകള്‍ തുറന്നപ്പോളാണ് മനസ്സിലായത് ഗൂഗിളാണ് ചതിച്ചതെന്ന്.
ബാങ്കില്‍ അന്വേഷിക്കാതെ ജനങ്ങള്‍ ആവേശഭരിതരായപ്പോള്‍ വിവിധ മണി എക്‌സ്‌ചേഞ്ചുകളുടേയും മാധ്യമസ്ഥാപനങ്ങളുടേയും ഫോണുകള്‍ നിര്‍ത്താതെ അടിക്കാന്‍ തുടങ്ങി. ഗൂഗിളില്‍ കണ്ടത് ശരിയാണോ എന്ന് അന്വേഷിക്കുന്നതിന് പകരം എക്‌സ്‌ചേഞ്ചില്‍ തിരക്കുണ്ടോ എന്നാണ് മിക്കവരും അന്വേഷിച്ചത്. യു.എ.ഇ സമയം വൈകീട്ട് 3.45 വരെ ഈ തെറ്റ് തിരുത്തിയിരുന്നില്ല.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 15, 2021 9:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ബാങ്കിന് പറ്റിയ പിശക്; ക്രെഡിറ്റായ അഞ്ചര ലക്ഷം പ്രധാനമന്ത്രി നിക്ഷേപിച്ചതാണെന്നും തിരിച്ചു നൽകില്ലെന്നും അക്കൗണ്ട് ഉടമ







