• HOME
 • »
 • NEWS
 • »
 • crime
 • »
 • മുറിയിൽ ശബ്ദം കേട്ട് നോക്കിയപ്പോൾ പ്രതി കട്ടിലിന് അടിയിൽ; രക്ഷിതാക്കൾ അറിഞ്ഞത് ഞെട്ടിക്കുന്ന പീഡന വിവരം 

മുറിയിൽ ശബ്ദം കേട്ട് നോക്കിയപ്പോൾ പ്രതി കട്ടിലിന് അടിയിൽ; രക്ഷിതാക്കൾ അറിഞ്ഞത് ഞെട്ടിക്കുന്ന പീഡന വിവരം 

നാല് പേരിൽ രണ്ടുപേർക്കു മാത്രമാണ് പെൺകുട്ടിയുമായി നേരിട്ട്  ലൈംഗിക ബന്ധം ഉണ്ടായിട്ടുള്ളതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. രണ്ടുപേർ വീഡിയോ കോൾ വഴിയും ചാറ്റ് വഴിയും  ആയിരുന്നു പെൺകുട്ടിയുമായി ഇത്തരം വിഷയങ്ങൾ സംസാരിച്ചിരുന്നത്

Ramapuram Pocso arrest

Ramapuram Pocso arrest

 • Share this:
  കോട്ടയം; പതിനാറുകാരിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാക്കൾ പ്രണയം നടിച്ച് വീട്ടിലെത്തി പീഡിപ്പിച്ചതായി പരാതി. രാമപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് ലൈംഗിക പീഡനം നടന്നത്. 16 കാരിയായ പെൺകുട്ടിയെയാണ് പ്രണയം നടിച്ച് യുവാക്കൾ പീഡനത്തിന് ഇരയാക്കിയത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടിലെത്തിയാണ് യുവാക്കൾ പീഡിപ്പിച്ചത്. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ കുട്ടികളോടുള്ള അതിക്രമം നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

  ഏറെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പീഡനത്തെക്കുറിച്ച് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. യുവാക്കളിൽ ഒരാൾ ലൈംഗിക ബന്ധത്തിനായി രാത്രി പെൺകുട്ടിയുടെ വീട്ടിൽ എത്തിയതോടെയാണ് സംഭവത്തിൽ നാടകീയമായ നീക്കങ്ങൾ ഉണ്ടായത്. പുറത്തുനിന്ന് കടക്കാവുന്ന മുറിയിലാണ് പെൺകുട്ടി താമസിച്ചിരുന്നത്. ഈ മുറിയിലേക്ക് രാത്രി യുവാവ്  കയറുകയായിരുന്നു. ഈ സമയം പെൺകുട്ടി മറ്റൊരു മുറിയിൽ പഠിക്കുകയായിരുന്നു. പെൺകുട്ടിയുടെ മുറിയിൽ നിന്നും ശബ്ദം കേട്ടതോടെയാണ് രക്ഷിതാക്കൾ എത്തി പരിശോധന നടത്തിയത്. ഈ സമയം യുവാവ് കട്ടിലിന് അടിയിൽ ഒളിച്ചിരുന്നു.  വീട്ടുകാർ വളഞ്ഞതോടെ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

  ഈ സംഭവത്തെ തുടർന്ന് സംശയം തോന്നിയ വീട്ടുകാരാണ് പെൺകുട്ടിയെ കൂടുതൽ ചോദ്യം ചെയ്തത്. ഇതോടെയാണ് മുൻപും യുവാവുമായിലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്ന് പെൺകുട്ടി മൊഴി നൽകിയത്. തുടർന്ന് കൗൺസിലർമാർ കൂടുതൽ ചോദ്യം ചെയ്തതോടെയാണ് കൂടുതൽപേർ പെൺകുട്ടിയെ വശീകരിച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടതായി വെളിപ്പെടുത്തിയത്. രാമപുരം ഏഴാച്ചേരി സ്വദേശി മേച്ചേരിൽ അർജ്ജുൻ ബാബു (25), സുഹൃത്തുക്കളായ പുനലൂർ പത്താനാപുരം പിറവന്തൂർ പള്ളിമേലേതിൽ മഹേഷ് (29), പത്തനാപുരം പിറവന്തൂർ മുളപ്പലേടത്ത് എബി മാത്യു (31) എന്നിവരെയും കൊണ്ടാട്‌ സ്വദേശി 16 കാരനെയുമാണ്‌ രാമപുരം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഐങ്കൊമ്പ്‌ സ്വദേശിനിയായ 16 കാരിയെ അർജ്ജുൻബാബുവാണ്‌ പ്രണയത്തിൽ കുരുക്കി ആദ്യം പീഡിപ്പിച്ചത്.

  Also Read- ഏഴാം ക്ലാസുകാരിയുടെ ആത്മഹത്യ; സാമൂഹമാധ്യമത്തിലൂടെ ലൈംഗികച്ചുവയുള്ള സന്ദേശം അയച്ച അധ്യാപകനെതിരെ POCSO

  നാലു യുവാക്കളും സാമൂഹിക മാധ്യമങ്ങൾ വഴി പ്രത്യേകം ബന്ധം സ്ഥാപിച്ചാണ് പെൺകുട്ടിയുമായി അടുത്തത്. പ്രതികളായ യുവാക്കൾക്കാർക്കും പരസ്പരം ഈ വിവരം അറിയില്ലായിരുന്നു.  പൊലീസ് കേസ് അന്വേഷിച്ച അതോടെയാണ്  നാട്ടിൽ പരിചയമുണ്ടായിരുന്ന രണ്ട് പ്രതികൾ ഈ വിവരം അറിഞ്ഞത്. ആകെ നാല് പേരിൽ രണ്ടുപേർക്കു മാത്രമാണ് പെൺകുട്ടിയുമായി നേരിട്ട്  ലൈംഗിക ബന്ധം ഉണ്ടായിട്ടുള്ളതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. രണ്ടുപേർ വീഡിയോ കോൾ വഴിയും ചാറ്റ് വഴിയും  ആയിരുന്നു പെൺകുട്ടിയുമായി ഇത്തരം വിഷയങ്ങൾ സംസാരിച്ചിരുന്നത്. പ്രായപൂർത്തിയാകാത്തതിനെ തുടർന്ന്  കേസിൽ അറസ്റ്റിലായ 16കാരനായ പ്രതിക്ക് ജാമ്യം ലഭിച്ചു. മറ്റു മൂന്നു പേരെയും കോടതി റിമാൻഡ് ചെയ്തു.

  ഏതായാലും കോട്ടയം ജില്ലയിൽ പോക്സോ കേസുകൾ കൂടി വരുന്ന കാഴ്ചയാണ് സമീപ ദിവസങ്ങളായി ഉയർന്നുവരുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ മുണ്ടക്കയം പാമ്പാടി വൈക്കം അടക്കം വിവിധ മേഖലകളിൽ നിന്ന് നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  രാമപുരം പീഡനം ഒരു വർഷമായി നടക്കുന്നതാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഓൺലൈൻ പഠനം മൂലമുള്ള സാഹചര്യം സംഭവത്തിൽ വില്ലനായി മാറിയിട്ടുണ്ട് എന്ന് പോലീസ് കണ്ടെത്തി.
  Published by:Anuraj GR
  First published: