ബൽകീസ് ബാനു സുപ്രീംകോടതിയിൽ; കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ

Last Updated:

ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് ബൽകീസ് ബാനുവിന്റെ ഹരജി പരിഗണിക്കും

2002 ലെ ഗുജറാത്ത് കലാപത്തിൽ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തെ കൊലപ്പെടുത്തുകയും ചെയ്ത പതിനൊന്ന് പേരെ വെറുതെ വിട്ടതിനെതിരെ ബൽകീസ് ബാനു സുപ്രീംകോടതിയിൽ. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് ബൽകീസ് ബാനുവിന്റെ ഹരജി പരിഗണിക്കും. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിലാണ് ഗുജറാത്ത് സർക്കാർ പതിനൊന്ന് പ്രതികളേയും വെറുതെവിട്ടത്.
ഗുജറാത്ത് കലാപത്തിൽ ബൽകീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ബൽകീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസിൽ 11 പേർക്ക് ജീവപര്യന്തം തടവായിരുന്നു ശിക്ഷ വിധിച്ചത്. 2008 ജനുവരി 21ന് മുംബൈയിലെ സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ഈ വിധി പിന്നീട് ബോംബെ ഹൈക്കോടതി ശരിവെച്ചിരുന്നു.
പ്രതികളെ വെറുതേവിട്ട ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. അഞ്ച് മാസം ഗർഭിണിയായിരുന്നു അക്രമിക്കപ്പെടുമ്പോൾ ബൽകീസ് ബാനു. ഇവരുടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികൾ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
advertisement
ബൽകീസ് ബാനു നടത്തിയ നിയമപോരാട്ടത്തിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ സുപ്രീംകോടതി സംസ്ഥാന സർക്കാറിനോട് നിർദേശിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
ബൽകീസ് ബാനു സുപ്രീംകോടതിയിൽ; കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ
Next Article
advertisement
18കാരിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച അയല്‍വാസി അറസ്റ്റില്‍
18കാരിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച അയല്‍വാസി അറസ്റ്റില്‍
  • 18കാരിയെ തീകൊളുത്താന്‍ ശ്രമിച്ച ജോസ് അറസ്റ്റില്‍, പെണ്‍കുട്ടി ഓടിരക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി.

  • ആലപ്പുഴ ബീച്ചിന് സമീപം തര്‍ക്കത്തിനിടെ പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമം.

  • തര്‍ക്കത്തിനിടെ പെണ്‍കുട്ടിയെ കത്തിക്കാന്‍ ശ്രമിച്ച ജോസ് അറസ്റ്റില്‍.

View All
advertisement