ആദ്യം ഉപരാഷ്ട്രപതി; പിന്നെ പാര്‍ട്ടി അധ്യക്ഷൻ; പ്രഖ്യാപനം ബിജെപി സെപ്റ്റംബര്‍ വരെ നീട്ടി

Last Updated:

പ്രഖ്യാപനം വൈകിപ്പിക്കുന്നത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുമ്പ് അനാവശ്യമായ വിഭാഗീയ ഊഹാപോഹങ്ങള്‍ ഒഴിവാക്കാന്‍ ബിജെപിയെ സഹായിക്കും

File pic/PTI
File pic/PTI
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പുതിയ പാര്‍ട്ടി അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് ബിജെപി സെപ്റ്റംബര്‍ വരെ നീട്ടി. പാര്‍ട്ടി മേധാവി ജെ.പി. നദ്ദയുടെ കാലാവധി ദീര്‍ഘിപ്പിച്ചത് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം അവസാനിക്കുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ സെപ്റ്റംബറിലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞിട്ട് മതി അധ്യക്ഷനെ മാറ്റുന്നത് എന്നാണ് ഇപ്പോഴത്തെ തീരുമാനം. ഈ നീക്കം തന്ത്രപരമാണെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന് പാര്‍ട്ടിയിലെ ഉന്നതവൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി ഭരണഘടനാപരമായ ഒരു സുപ്രധാന പദവി കൂടി വഹിക്കുന്നുണ്ട്, പ്രത്യേകിച്ച് രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് അംഗബലം കുറവായതിനാല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഭൂരിപക്ഷം കുറഞ്ഞിരുന്നു. പ്രതിപക്ഷത്തിന്റെ ശക്തി വര്‍ധിക്കുന്നതിനാല്‍ പുനഃസംഘടനയ്ക്ക് തുടക്കമിടുന്നതിന് മുമ്പ് പാര്‍ലമെന്റില്‍ സമവായം ഉണ്ടാക്കുന്നതിനും സഭാനടപടികള്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുമാണ് പാര്‍ട്ടി ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.
ദുര്‍ബലമായ ഈ കാലയളവില്‍ സമാന്തരമായ അധികാര കേന്ദ്രങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. ''പുതിയ പാര്‍ട്ടി അധ്യക്ഷന്‍ വരുമ്പോള്‍ സംസ്ഥാനതലത്തില്‍ ചില നയങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകും. ഇതിനൊപ്പം കേഡര്‍ പുനഃസംഘടന, ചില തന്ത്രപരമായ ക്രമീകരണങ്ങള്‍ എന്നിവയുള്‍പ്പെടെ സംഭവിക്കും. ഇപ്പോള്‍ പാര്‍ലമെന്റില്‍ നിര്‍ണായകമായ നിയമനിര്‍മാണം നടന്നുവരികയാണ്. ബീഹാറിലും പശ്ചിമബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകളും നടന്നുവരുന്നു. ഈ സമയത്ത് അച്ചടക്കം, സ്ഥിരത, ഐക്യം എന്നിവയാണ് പാര്‍ട്ടി തേടുന്നത്,'' ഒരു മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു.
advertisement
സംഘടനാ ശക്തി, ഭരണപരമായ കഴിവ്, ആര്‍എസ്എസിന്റെ സ്വീകാര്യത, തിരഞ്ഞെടുപ്പ് പരിചയം എന്നീ ഘടകങ്ങള്‍ ഒത്തുചേര്‍ന്ന മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ള നിരവധി പേരുകള്‍ അധ്യക്ഷസ്ഥാനത്തേക്ക് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് സ്രോതസ്സുകള്‍ പറയുന്നു.
പ്രഖ്യാപനം വൈകിപ്പിക്കുന്നത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുമ്പ് അനാവശ്യമായ വിഭാഗീയ ഊഹാപോഹങ്ങള്‍ ഒഴിവാക്കാന്‍ ബിജെപിയെ സഹായിക്കും. കാരണം, ഓരോ സഖ്യകക്ഷിയുടെയും ഓരോ വോട്ടും നിര്‍ണായകമാണ്. പുതിയ അധ്യക്ഷന്റെ പേര് അന്തിമമാക്കുന്നതിന് മുമ്പ് ജാതി, പ്രാദേശികമായ പ്രധാന്യം, തലമുറ സന്തുലിതാവസ്ഥ എന്നിവ പരിഗണിക്കാന്‍ ഈ സമയം പാര്‍ട്ടിക്ക് കഴിയും.
advertisement
ചുരുക്കത്തില്‍ പാര്‍ട്ടി പുനഃസംഘടനയേക്കാള്‍ പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ക്കാണ് ബിജെപി ഇപ്പോള്‍ പ്രധാന്യം നല്‍കുന്നത്. പാര്‍ട്ടിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട നിയമസഭാ തിരഞ്ഞെടുപ്പുകളും 2027ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയും ചെയ്തതിനാല്‍ അതീവശ്രദ്ധയോടെയാണ് നീക്കങ്ങള്‍ നടത്തുന്നത്. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ പാര്‍ട്ടിയില്‍ ഉന്നതതല പുനഃസംഘടന നടക്കും. കേന്ദ്രമന്ത്രിസഭയിലും ചില മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് ജഗ്ദീപ് ധൻഖർ രാജിവെച്ചതോടെയാണ് പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള കളമൊരുങ്ങിയത്. സെപ്റ്റംബർ 9നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
advertisement
Summary: BJP extends announcement of party chief until VP polls
മലയാളം വാർത്തകൾ/ വാർത്ത/India/
ആദ്യം ഉപരാഷ്ട്രപതി; പിന്നെ പാര്‍ട്ടി അധ്യക്ഷൻ; പ്രഖ്യാപനം ബിജെപി സെപ്റ്റംബര്‍ വരെ നീട്ടി
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement