കശ്മീരിലെ പുൽവാമയിൽ ബിജെപി നേതാവിനെ ഭീകരർ വെടിവച്ചുകൊന്നു

Last Updated:

ബിജെപി നേതാവിന്റെ മരണത്തിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അനുശോചനം രേഖപ്പെടുത്തി.

കൊല്ലപ്പെട്ട രാകേഷ് പണ്ഡിത
കൊല്ലപ്പെട്ട രാകേഷ് പണ്ഡിത
ശ്രീന​ഗർ: കശ്മീരിൽ ബിജെപി നേതാവിനെ ഭീകരർ വെടിവച്ചുകൊന്നു. പുൽവാമ ജില്ലയിലെ ട്രാൽ പ്രദേശത്ത് ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. വെടിവെയ്പ്പിൽ ഒരു സ്ത്രീക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുനിസിപ്പൽ കൗൺസിലറും ബിജെപി ട്രാൽ ജില്ലാ യൂണിറ്റ് സെക്രട്ടറിയുമായ രാകേഷ് പണ്ഡിതയ്ക്ക് നേരെ അജ്ഞാതരായ തീവ്രവാദികൾ വെടിയുതിർത്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുഹൃത്തായ മുഷ്താഖ് അഹമ്മദിന്റെ വീട്ടിൽ വച്ചാണ് രാകേഷിന് വെടിയേറ്റത്. ആക്രമത്തിൽ അഹമ്മദിന്റെ മകൾ ആസിഫയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിൽ പ്രവേശിപ്പിച്ചു. ആസിഫയുടെ സ്ഥിതി ​ഗുരുതരമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. രാകേഷിന്റെ സുരക്ഷയ്ക്കായി രണ്ട് പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാർ ഉണ്ടായിരുന്നു. എന്നാൽ ആക്രമണ സമയത്ത് ഇവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നില്ല. സംഭവത്തിന് പിന്നാലെ സുരക്ഷാ സേന പ്രദേശം വളഞ്ഞു.
advertisement
ബിജെപി നേതാവിന്റെ മരണത്തിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അനുശോചനം രേഖപ്പെടുത്തി. രാകേഷ് പണ്ഡിറ്റിനെ തീവ്രവാദികൾ വെടിവച്ചു കൊന്നതായി കേട്ടപ്പോൾ ഞെട്ടിപ്പോയി. വിവേകശൂന്യമായ ഈ അക്രമപ്രവർത്തനങ്ങൾ ജമ്മു കശ്മീരിന് ദുരിതം മാത്രമേ വരുത്തിയിട്ടുള്ളൂ. കുടുംബത്തിന് എന്റെ അനുശോചനം, അദ്ദേഹത്തിന്റെ ആത്മാവ് നിത്യശാന്തി നേരുന്നതായും മെഹബൂബ ട്വീറ്റ് ചെയ്തു.
advertisement
advertisement
advertisement
കൊലപാകതത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഭീകരരുടെ ലക്ഷ്യം നടക്കാൻ പോകുന്നില്ലെന്നും ജമ്മു കശ്മീർ ലഫ്റ്റണന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു.
English Summary: Bharatiya Janata Party (BJP) leader was shot dead by suspected militants on Wednesday evening in the Tral area of Pulwama district in Jammu and Kashmir. A woman also got injured in the brief firing, said police. The deceased, Rakesh Pandita, was a municipal councillor and the BJP’s district unit secretary in Tral. He died on the spot.
മലയാളം വാർത്തകൾ/ വാർത്ത/India/
കശ്മീരിലെ പുൽവാമയിൽ ബിജെപി നേതാവിനെ ഭീകരർ വെടിവച്ചുകൊന്നു
Next Article
advertisement
Modi @ 75| 'ഇത്രയേറെ അശ്രാന്തം പ്രയത്നിക്കുന്ന ഒരു നേതാവിനെ ഞാൻ കണ്ടിട്ടില്ല': പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്ന് മുകേഷ് അംബാനി
'ഇത്രയേറെ അശ്രാന്തം പ്രയത്നിക്കുന്ന ഒരു നേതാവിനെ ഞാൻ കണ്ടിട്ടില്ല': പ്രധാനമന്ത്രിക്ക് ജന്മദിനാശംസയുമായി അംബാനി
  • പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 75-ാം ജന്മദിനാശംസകൾ നേർന്ന് മുകേഷ് അംബാനി പ്രശംസകൾ അറിയിച്ചു.

  • മോദിയുടെ നേതൃത്വത്തിൽ ഗുജറാത്തും ഇന്ത്യയും ആഗോള പ്രാധാന്യത്തിലേക്ക് ഉയർന്നുവെന്ന് അംബാനി പറഞ്ഞു.

  • മോദിയുടെ ജന്മദിനം ആഘോഷിച്ച് ബിജെപി 'സേവാ പഖ്‌വാഡ' ആരംഭിച്ചു, 2 ആഴ്ച നീണ്ടുനിൽക്കും.

View All
advertisement