advertisement

മഞ്ചേശ്വരത്ത് മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ SDPI സ്ഥാനാർത്ഥിയെ പിൻവലിക്കും

Last Updated:

എസ് ഡി പി ഐ നേതൃത്വം സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ പറഞ്ഞതിനാൽ പാർട്ടി ഭാരവാഹിത്വം രാജിവെക്കുന്നതായി കെ എം അഷ്റഫ് പറഞ്ഞു

Rapid Read
SDPI
SDPI
കാസർഗോഡ്: മഞ്ചേശ്വരത്ത് എസ് ഡി പി ഐ സ്ഥാനാർത്ഥിയെ പിൻവലിക്കും. സംസ്ഥാന നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് തിരുമാനം. എസ് ഡി പി ഐ സ്ഥാനാർത്ഥി കെഎം അഷ്റഫ് പത്രിക പിൻവലിക്കാനായി കളക്ടറേറ്റിലേക്ക് പുറപ്പെട്ടു. എസ് ഡി പി ഐ നേതൃത്വം സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ പറഞ്ഞതിനാൽ പാർട്ടി ഭാരവാഹിത്വം രാജിവെക്കുന്നതായി കെ എം അഷ്റഫ് പറഞ്ഞു.
ഇതും വായിക്കുക: മഞ്ചേശ്വരത്ത് കെ സുന്ദര മത്സരിക്കാനില്ല; കെ സുരേന്ദ്രൻ 89 വോട്ടിന് തോറ്റ തിരഞ്ഞെടുപ്പിലെ അപരൻ ജോലിത്തിരക്കിൽ
മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണ് സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതെന്നാണ് നേതാക്കൾ പറയുന്നത്. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നാണ്. കെ സുരേന്ദ്രനാണ് മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർത്ഥി. എസ്ഡിപിഐയും യുഡിഎഫും വെവ്വേറെ മത്സരിക്കുന്നത് ബിജെപിക്കു ഗുണകരമാകുമെന്ന സര്‍വേ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് പിന്മാറ്റമെന്നാണ് വിവരം.
യുഡിഎഫ് സ്ഥാനാര്‍ത്ഥി എ കെ എം അഷ്റഫിന്റെ പേരിനോട് സമാനമായ കെ എം അഷ്റഫാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി. ഇതും വോട്ട് ഭിന്നിക്കാൻ കാരണമാകുമെന്ന് നേതൃത്വം തിരിച്ചറിഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മഞ്ചേശ്വരത്ത് മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ SDPI സ്ഥാനാർത്ഥിയെ പിൻവലിക്കും
Next Article
advertisement
കൈവശം 40 രൂപ, അക്കൗണ്ടില്‍ 44; ആഷ്‌ന തമ്പി, കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാർത്ഥി
കൈവശം 40 രൂപ, അക്കൗണ്ടില്‍ 44; ആഷ്‌ന തമ്പി, കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാർത്ഥി
  • എറ്റുമാനൂരിലെ എസ്‌യൂസിഐ സ്ഥാനാർത്ഥി ആഷ്ന തമ്പിക്ക് കൈവശം 40 രൂപയും അക്കൗണ്ടിൽ 44 രൂപയുമാണ്

  • കേരളത്തിലെ ഏറ്റവും കുറഞ്ഞ ആസ്തിയുള്ള സ്ഥാനാർത്ഥിയായി 26 വയസ്സുകാരിയായ ആഷ്ന തമ്പി മാറിയിരിക്കുന്നു

  • പാർട്ടിയുടെ മീഡിയ കോഓർഡിനേറ്ററും എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ആഷ്ന

View All
advertisement