Naveen Shekharappa | യുക്രെയ്നിൽ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം നാട്ടിലെത്തിച്ചു; ഏറ്റുവാങ്ങി കർണാടക മുഖ്യമന്ത്രി

Last Updated:

അവശ്യസാധനങ്ങള്‍ വാങ്ങാനായി സൂപ്പര്‍മാര്‍ക്കറ്റില്‍ ക്യൂ നില്‍ക്കുമ്പോഴായിരുന്നു റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ നവീൻ കൊല്ലപ്പെട്ടത്.

News18
News18
ബെംഗളൂരു: യുക്രെയ്‌നില്‍ (Ukraine) കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പയുടെ (Naveen Shekarappa) മൃതദേഹം  നാട്ടിലെത്തിച്ചു. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ബെംഗളൂരുവിലെത്തിച്ച മൃതദേഹം കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെയാണ് ഏറ്റുവാങ്ങിയത്.
യുക്രെയ്നിലെ ഖാർകീവ് മെഡിക്കൽ സർവകലാശാലയിലെ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായ നവീൻ, അവശ്യസാധനങ്ങള്‍ വാങ്ങാനായി സൂപ്പര്‍മാര്‍ക്കറ്റില്‍ ക്യൂ നില്‍ക്കുമ്പോഴായിരുന്നു റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്.
കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ് 21കാരനായ നവീന്‍. കൃഷിയില്‍ നിന്നുള്ള വരുമാനം സ്വരൂപിച്ചും വായ്പയെടുത്തുമാണ് നവീനെ വിദേശത്ത് പഠനത്തിനയച്ചത്. പ്ലസ്ടുവിന് 97 ശതമാനം മാര്‍ക്ക് നേടിയ നവീന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിച്ചിരുന്നില്ല.
Also read- Naveen Shekarappa | യുക്രെയ്നില്‍ കൊല്ലപ്പെട്ട നവീന്റെ ഭൗതിക ദേഹം മെഡിക്കല്‍ കോളജിന് കൈമാറും; പിതാവ്
നവീന്റെ മൃതദേഹം അന്ത്യകർമ്മങ്ങൾ നടത്താനായി നാട്ടിലെത്തിക്കണമെന്ന് നവീന്റെ പിതാവ് ശേഖരപ്പ ജ്ഞാനഗൗഡ പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. അന്ത്യകർമ്മങ്ങൾക്ക് ശേഷം മകന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദാവന്‍ഗരെയിലെ എസ്എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിനാണ് ഭൗതികദേഹം കൈമാറുക.
advertisement
മകന്റെ മുഖം കാണാന്‍ കഴിയുമെന്ന് ഉറപ്പില്ലായിരുന്നുവെന്നും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ക്ക് നന്ദി പറയുന്നുവെന്നും ശേഖരപ്പ പറഞ്ഞു.
Hijab Row | ഹിജാബ് വിവാദം: വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ക്ക് വധഭീഷണി; 'വൈ' കാറ്റഗറി സുരക്ഷ നല്‍കും
ഹിജാബ് വിവാദത്തില്‍ (Hijab Row ) വിധി പ്രസ്താവിച്ച കര്‍ണാടക ഹൈക്കോടതി (karnataka HC) ജഡ്ജിമാര്‍ക്ക് നേരെ വധഭീഷണി ഉയര്‍ന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ജഡ്ജിമാര്‍ക്ക് 'വൈ' കാറ്റഗറി സുരക്ഷ ഒരുക്കുമെന്ന് മുഖ്യമന്ത്രി ബെസവരാജ് ബൊമ്മെ.  വിധി പ്രസ്താവിച്ച മൂന്ന് ജഡ്ജിമാര്‍ക്കും വൈ കാറ്റഗറി സുരക്ഷ നല്‍കും. വധഭീഷണി മുഴക്കിയവര്‍ക്കെതിരെ വിധാന്‍സൗധ പോലീസ് സ്‌റ്റേഷനില്‍ ഫയല്‍ചെയ്ത കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
advertisement
Also Read- ആത്മനിര്‍ഭര്‍ ഭാരതിലൂടെ പ്രതിരോധ സാങ്കേതിക മേഖലയില്‍ വന്‍ കുതിപ്പിനൊരുങ്ങി സ്റ്റാര്‍ട്ട് അപ്പുകള്‍
ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തി, ജസ്റ്റിസുമാരായ കൃഷ്ണ ദീക്ഷിത്, ജെ.എം ഖാസി എന്നിവര്‍ക്കാണ് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ന്യായാധിപര്‍ക്കെതിരെ വധഭീഷണി മുഴക്കിയവര്‍ക്കെതികരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി. ഇത്തരം നീക്കങ്ങളെ സര്‍ക്കാര്‍ ശക്തമായി അപലപിക്കുന്നു. ഒരു വിഭാഗത്തിന്റെ താത്പര്യത്തിനുവേണ്ടി മാത്രം നിലകൊള്ളുന്നത് മതേതരത്വത്തിന് ചേര്‍ന്നതല്ല. അത് വര്‍ഗീയതയാണ്. അതിനെതിരെ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും ബസവരാജ് ബൊമ്മെ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
Naveen Shekharappa | യുക്രെയ്നിൽ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം നാട്ടിലെത്തിച്ചു; ഏറ്റുവാങ്ങി കർണാടക മുഖ്യമന്ത്രി
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement