കോളേജിന് മുമ്പിൽ 21കാരിയെ വെടിവെച്ചു കൊന്ന സംഭവം; 'ലൗ ജിഹാദ്' പരിശോധിക്കും: ഹരിയാന മുഖ്യമന്ത്രി

Last Updated:

കൊല ചെയ്യപ്പെട്ട തോമറിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ബല്ലഭാഗിലെ നാട്ടുകാർ ദേശീയപാത ഉപരോധിച്ചിരുന്നു

പട്ടാപ്പകൽ കോളേജിന് മുന്നിൽ 21 കാരിയായ നികിത തോമാറിനെ കൊന്ന കേസ് 'ലവ് ജിഹാദുമായി' ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. കേന്ദ്രവും സംസ്ഥാന സർക്കാരും ഇത് പരിശോധിക്കുന്നുണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.
ഒക്ടോബർ 26 ന് കൊല ചെയ്യപ്പെട്ട തോമറിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ബല്ലഭാഗിലെ നാട്ടുകാർ ദേശീയപാത ഉപരോധിച്ചിരുന്നു. യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ബല്ലഭാഗിലെ 36 സമുദായങ്ങളിലെ ആളുകൾ മഹാപഞ്ചായത്തും വിളിച്ചു ചേർത്തിരുന്നു.
ബല്ലഭാഗിലെ ക്രമസമാധാന നില തകർക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് നിരവധി പേരെ പൊലീസ് പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്തിരുന്നു. മഹാപഞ്ചായത്ത്‌ നടത്തുന്നതിന്‌ അനുമതി നൽകിയിട്ടില്ലെന്ന്‌ ഹരിയാന പോലീസ് ഡിസിപി സുമർ സിംഗ് പറഞ്ഞു.
advertisement
കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊലപാതകം നടന്നത്. പരീക്ഷയ്ക്കായി കോളേജിൽ എത്തിയ യുവതി തിരിച്ചു പോകുമ്പോഴായിരുന്നു സംഭവം. ഒരു വാഹനത്തിൽ സംഭവസ്ഥലത്തെത്തിയ പ്രതി യുവതിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടത്തി. യുവതിയെ വാഹനത്തിലേക്ക് വലിച്ച് കയറ്റാൻ ശ്രമിച്ചുവെങ്കിലും അവർ എതിർത്തു. തുടർന്ന് പ്രതികളിലൊരാൾ യുവതിയെ വെടിവക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
കോളേജിന് മുമ്പിൽ 21കാരിയെ വെടിവെച്ചു കൊന്ന സംഭവം; 'ലൗ ജിഹാദ്' പരിശോധിക്കും: ഹരിയാന മുഖ്യമന്ത്രി
Next Article
advertisement
'തിരുവനന്തപുരത്ത് സിപിഎം - ബിജെപി ഡീല്‍'; കടകംപള്ളിക്കെതിരെ ആരോപണവുമായി സിപിഎം ചെമ്പഴന്തി എല്‍സി അംഗം വിമത
'തിരുവനന്തപുരത്ത് സിപിഎം - ബിജെപി ഡീല്‍'; കടകംപള്ളിക്കെതിരെ ആരോപണവുമായി സിപിഎം ചെമ്പഴന്തി എല്‍സി അംഗം വിമത
  • ആനി അശോകൻ കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎം-ബിജെപി ഡീൽ ആരോപണം ഉന്നയിച്ചു.

  • നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് നേടാൻ ബിജെപിയെ വിജയിപ്പിക്കാൻ ശ്രമം നടത്തിയതായും ആരോപണം.

  • ആനി അശോകൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.

View All
advertisement