1971ലെ യുദ്ധവീരന്മാർക്ക് ആദരം: 11 മണിക്കൂറിനുള്ളിൽ 180 കിലോമീറ്റർ ഓടി ബി‌എസ്‌എഫ് ജവാൻമാർ

Last Updated:

930 ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് ഓട്ടത്തിൽ പങ്കെടുത്തത്.

1971 ലെ യുദ്ധലെ യുദ്ധ വീരന്മാരെ ആദരിക്കുന്നതിന്റെ ഭാഗമായി ബി‌എസ്‌എഫ് ഉദ്യോഗസ്ഥർ അന്താരാഷ്ട്ര അതിർത്തിയിൽ അർദ്ധരാത്രിയിൽ (ഡിസംബർ 13-14) 180 കിലോമീറ്റർ റിലേ ഓട്ടം നടത്തി.
11 മണിക്കൂറിനുള്ളിൽ അനുപ്ഘട്ടിൽ ഓട്ടം അവസാനിച്ചു. ഓട്ടത്തിൽ പങ്കെടുത്ത ബി.എസ്.എഫ് ഉദ്യോഗസ്ഥരെ യുവജന, കായിക സഹമന്ത്രി കിരൺ റിജിജു പ്രശംസിച്ചു. 930 ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് ഓട്ടത്തിൽ പങ്കെടുത്തത്.
'1971 ലെ യുദ്ധവീരന്മാരെ ബി‌എസ്‌എഫ് ആദരിച്ചിരിക്കുകയാണ്! അന്താരാഷ്ട്ര അതിർത്തിയിൽ അർദ്ധരാത്രിയിൽ 930 ബി‌എസ്‌എഫ് ആൺകുട്ടികളും പെൺകുട്ടികളും 180 കിലോമീറ്റർ ബാറ്റൺ റിലേ ഓട്ടം നടത്തി, 11 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി.” റിജിജു ട്വീറ്റ് ചെയ്തു.
advertisement
advertisement
1971 ൽ പാകിസ്ഥാനിൽ നിന്ന് ബംഗ്ലാദേശിനെ മോചിപ്പിച്ചതിൽ ഇന്ത്യ നേടിയ വിജയത്തിന്റെ അടയാളമായി എല്ലാ വർഷവും ഡിസംബർ 16 ന് വിജയ് ദിവസ് ആഘോഷിക്കുന്നു. ഇതിൽപങ്കെടുത്ത സൈനികരോടുള്ള ആദരസൂചകമായിട്ടാണ് ബിഎസ്എഫ് റിലേ ഓട്ടം നടത്തിയത്.
സൈനിക ചരിത്രത്തിലെ ഏറ്റവും വേഗതയേറിയതും ഹ്രസ്വവുമായ പ്രചാരണങ്ങളിലൊന്നിൽ, ഇന്ത്യൻ സൈന്യം ഏറ്റെടുത്ത അതിവേഗ പ്രചാരണത്തിന്റെ ഫലമായി ഒരു പുതിയ രാഷ്ട്രം പിറന്നു. 1971 ലെ യുദ്ധത്തിൽ തോൽവി നേരിട്ട ശേഷം, അന്നത്തെ പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അമീർ അബ്ദുല്ല ഖാൻ നിയാസി, അദ്ദേഹത്തിന്റെ 93,000 സൈനികരോടൊപ്പം ഇന്ത്യൻ ആർമി ഉദ്യോഗസ്ഥര്‍ ഉൾപ്പെട്ട സഖ്യസേനയ്ക്ക് കീഴടങ്ങി.
മലയാളം വാർത്തകൾ/ വാർത്ത/India/
1971ലെ യുദ്ധവീരന്മാർക്ക് ആദരം: 11 മണിക്കൂറിനുള്ളിൽ 180 കിലോമീറ്റർ ഓടി ബി‌എസ്‌എഫ് ജവാൻമാർ
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement