മിന്നൽ പ്രളയത്തിൽ കാറുകൾ ഒലിച്ചുപോയി; ധർമ്മശാലയിൽ മേഘവിസ്ഫോടനം
- Published by:Anuraj GR
- news18-malayalam
Last Updated:
പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഒഴുകി പോകുന്നതിന്‍റെയും ഹോട്ടലുകളിലേക്ക് അതിവേഗം വെള്ളം കയറുന്നതിന്‍റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്
സിംല: ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് കനത്ത മഴയും വെള്ളപ്പൊക്കവും. പ്രളയത്തിൽ നിരവധി കാറുകൾ ഒലിച്ചുപോകുകയും കെട്ടിടങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു. കനത്ത മഴയില്‍ മാഞ്ജി നദി കരകവിഞ്ഞൊഴുകുകയാമ്. കനത്ത മഴയില്‍ ചമോലിയില്‍ ഋഷികേശ്- ബദരീനാഥ് ദേശീയപാത തകര്‍ന്നു. ഇതോടെ ദേശീയപാതയിലെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്.
ഭഗ്‌സു നാഗ് പ്രദേശത്തെ വിനോദ സഞ്ചാര മേഖലഖളിൽ പ്രളയം കനത്ത നാശം വിതച്ചു. പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഒഴുകി പോകുന്നതിന്‍റെയും ഹോട്ടലുകളിലേക്ക് അതിവേഗം വെള്ളം കയറുന്നതിന്‍റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തിങ്കളാഴ്ച പ്രദേശത്ത് മേഘവിസ്ഫോടനം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മിന്നൽ പ്രളയം ഉണ്ടായത്. അതേസമയം മിന്നൽ പ്രളയ മുന്നറിയിപ്പ് ഉണ്ടായിട്ടും ധർമ്മശാല ജില്ലയിലെ അധികൃതർ ജാഗ്രത നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരും ദുരിതാശ്വാസ നടപടികൾ സ്വീകരിച്ചു വരുന്നു.
കനത്ത മഴയിൽ കംഗ്ര ജില്ലയിലും ധർമ്മശാലയിൽ നിന്ന് 58 കിലോമീറ്റർ അകലെയുമുള്ള പ്രദേശത്തെ ഹോട്ടലുകൾക്കും കനത്ത നാശനഷ്ടമുണ്ടായി. കാൻഗ്രയ്ക്ക് പുറമെ ഹിമാചൽ പ്രദേശിലെ മറ്റ് നിരവധി ജില്ലകളിലും കനത്ത മഴയുണ്ടായി. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രണ്ട് പേരെ കാണാതായതായി ഡെപ്യൂട്ടി കമ്മീഷണർ നിപുൻ ജിൻഡാൽ അറിയിച്ചു. “ഭഗ്‌സു നാഗിൽ മേഘവിസ്ഫോടനം ഉണ്ടായോ എന്ന് ഞങ്ങൾക്ക് പറയാനാവില്ല, പക്ഷേ തുടക്കത്തിൽ, കനത്ത മഴയെത്തുടർന്ന് ഇത് മിന്നൽ പ്രളയം പോലെയാണ് കാര്യങ്ങൾ അനുഭവപ്പെട്ടത്” ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.
advertisement
#WATCH | Cloudburst triggers flash floods in Dharamshala, Himachal Pradesh. pic.twitter.com/6xcv2MEskA
— News18 (@CNNnews18) July 12, 2021
ഉത്തരേന്ത്യയിലെ മറ്റ് പല ഭാഗങ്ങളിലും ഞായറാഴ്ച കനത്ത മഴ പെയ്തു. ഇടിമിന്നലിൽ രാജസ്ഥാനിലും ഉത്തർപ്രദേശിലും നിരവധി പേർ മരിച്ചു. തെക്കെ ഇന്ത്യയിൽ, തുടർച്ചയായ മഴ കേരളത്തിന്റെ ചില ഭാഗങ്ങളിൽ തുടരുകയാണ്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്തെ അഞ്ച് വടക്കൻ ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു സംഭവത്തിൽ ഉത്തരാഖണ്ഡിലെ ഒരു ഗ്രാമത്തിൽ കനത്ത മഴയെത്തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ വീട് തകർന്നതിനെ തുടർന്ന് എട്ട് വയസുള്ള ആൺകുട്ടി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
advertisement
You May Also Like- പുതിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് ട്വിറ്ററിലെ ബ്ലൂ ടിക്ക് നഷ്ടമായി; പേര് മാറ്റിയതിനാലെന്ന് വിശദീകരണം
ജൂൺ മാസത്തോടെ ശക്തമായ മഴ ഉത്തരാഖണ്ഡിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ്, ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, കേരളം, മാഹി, തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിൽ ഭേദപ്പെട്ട മഴയാണ് ലഭിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 12, 2021 2:46 PM IST


