ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരായ കേസ് ഡൽഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. വിചാരണ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതി ഇന്ന് തീരുമാനിക്കും.
ഈ മാസം നാലാം തീയതിയായിരുന്നു ഡൽഹി അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി കേസ് സെഷന്‍സ് കോടതിക്ക് വിട്ടത്. കുറ്റപത്രത്തില്‍ ആത്മഹത്യപ്രേരണാകുറ്റം ഉള്‍പ്പെട്ടതിനാലാണ് കേസ് സെഷന്‍സ് കോടതി പരിഗണിക്കുന്നത്.
2014 ജനുവരി 17നായിരുന്നു സുനന്ദ പുഷ്‌കർ സംശയാസ്പദമായ രീതിയില്‍ മരിച്ചത്. കേസില്‍ സുനന്ദയുടെ ഭർത്താവും കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശിതരൂരിനെ പ്രതി ചേര്‍ത്തു കൊണ്ട് ഡൽഹി പൊലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.