advertisement

ടി.പി വധക്കേസ്: പി.കെ.കുഞ്ഞനന്തന്‍റെ ഹർജി ഇന്നു പരിഗണിക്കും

Last Updated:

ടി.പി. ചന്ദ്രശേഖരൻ കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന സി.പി.എം നേതാവ് പി.കെ.കുഞ്ഞനന്തന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ടി.പി. ചന്ദ്രശേഖരൻ കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന സി.പി.എം നേതാവ് പി.കെ.കുഞ്ഞനന്തന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രോഗബാധിതനായതിനാൽ ശിക്ഷയിൽ ഇളവു നൽകണമെന്നാണ് ആവശ്യം.
എന്നാൽ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ദ ചികിത്സ നൽകിയാൽ പോരേയെന്ന് കോടതി ആരാഞ്ഞിരുന്നു.
എത്രനാൾ ചികിത്സ വേണമെന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഹർജിയിൽ വിശദീകരണം നൽകിയ സർക്കാർ കുഞ്ഞനന്തന് അനുകൂലമായി രംഗത്തെത്തിയിരുന്നു. പി കെ കുഞ്ഞനന്തന് പരോള്‍ അനുവദിച്ചത് നിയമാനുസൃതമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നൽകിയിരുന്നു.
കുഞ്ഞനന്തന്‍ നല്ല തടവുകാരനാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പരോള്‍ നല്‍കിയത് അപേക്ഷ സ്വീകരിച്ചാണ്. സർക്കാരിന്‍റെ അനുമതിയോടെയാണ് ആഭ്യന്തര വകുപ്പ് പരോൾ നീട്ടി നൽകിയത്. കുഞ്ഞനന്തന് ഒരു വര്‍ഷം 90 ദിവസത്തിലധികം പരോള്‍ നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
advertisement
കുഞ്ഞനന്തന് സന്ധിവാതം, കടുത്ത പ്രമേഹം എന്നിവയെ തുടര്‍ന്നുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതം അഭിഭാഷകന്‍ വാദിച്ചിരുന്നു. സര്‍ക്കാരും സമാനമായ റിപ്പോര്‍ട്ടാണ് കോടതിയില്‍ നല്‍കിയത്. സാധാരണഗതിയില്‍ എല്ലാവര്‍ക്കുമുണ്ടാവുന്ന അസുഖങ്ങളല്ലേയിതെന്നായിരുന്നു ഇതിനോട് കോടതി പ്രതികരിച്ചത്.
അതേസമയം, കുഞ്ഞനന്തൻ സംസ്ഥാനത്തെ ഏറ്റവും കരുത്തനായ കുറ്റവാളിയാണെന്ന് ആയിരുന്നു ടി പി കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ കോടതിയില്‍ വാദിച്ചത്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ടി.പി വധക്കേസ്: പി.കെ.കുഞ്ഞനന്തന്‍റെ ഹർജി ഇന്നു പരിഗണിക്കും
Next Article
advertisement
നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയിൽ; 36-ാം വയസ്സിലെ വിയോഗത്തിൽ നടുങ്ങി തമിഴ് സിനിമാലോകം
നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയിൽ; 36-ാം വയസ്സിലെ വിയോഗത്തിൽ നടുങ്ങി തമിഴ് സിനിമാലോകം
  • തമിഴ് ടെലിവിഷൻ താരമായ സുഭാഷിണി ബാലസുബ്രഹ്മണ്യത്തെ ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി

  • 36-ാം വയസ്സിൽ നടിയുടെ ദാരുണ അന്ത്യം തമിഴ് സിനിമാലോകത്ത് വലിയ ദുഃഖം സൃഷ്ടിച്ചു

  • മരണത്തിന് മുൻപ് ഭർത്താവുമായി തർക്കം ഉണ്ടായതും മാനസിക സമ്മർദവും മരണത്തിൽ പങ്ക് വഹിച്ചതായി സംശയം

View All
advertisement