• HOME
 • »
 • NEWS
 • »
 • india
 • »
 • ചൂതാട്ടത്തിനെതിരെ കർശന നിലപാട് സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം; പുതിയ നിയമം കൊണ്ടുവരാനും ആവശ്യം

ചൂതാട്ടത്തിനെതിരെ കർശന നിലപാട് സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം; പുതിയ നിയമം കൊണ്ടുവരാനും ആവശ്യം

1867-ലെ പൊതു ചൂതാട്ട നിയമം റദ്ദാക്കി പുതിയ നിയമം നടപ്പിലാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

 • Share this:

  ഇന്ത്യയിൽ ചൂതാട്ടം മൂലമുണ്ടാകുന്ന ആത്മഹത്യകള്‍ ഉയരുന്ന സാഹചര്യത്തില്‍ ചൂതാട്ടത്തിനെതിരെ കർശന നിലപാട് സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. 1867-ലെ പൊതു ചൂതാട്ട നിയമം റദ്ദാക്കി പുതിയ നിയമം നടപ്പിലാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ചൂതാട്ടത്തെ നേരിടാന്‍ പല സംസ്ഥാനങ്ങളും ഇതിനോടകം തന്നെ നിയമം കൊണ്ടുവന്നിട്ടുണ്ട്.

  നിലവിലുള്ള പൊതു ചൂതാട്ട നിയമം, 1867, സ്വാതന്ത്ര്യത്തിന് മുമ്പുള്ള നിയമമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കയച്ച കത്തില്‍ പറയുന്നു. നിയമത്തിന്റെ വിശദാംശങ്ങള്‍ എത്രയും വേഗം ആഭ്യന്തര മന്ത്രാലയത്തിനു അയക്കണമെന്നും അധികൃതര്‍ പറഞ്ഞു.

  ഓണ്‍ലൈന്‍ ചൂതാട്ടത്തെക്കുറിച്ചുള്ള പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് ഇന്റര്‍ മിനിസ്റ്റീരിയല്‍ ഗ്രൂപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചത്. കാലഹരണപ്പെട്ട എല്ലാ നിയമങ്ങളും മാറ്റിസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും നിലവിലുള്ള ചില നിയമങ്ങള്‍ക്ക് പകരം പുതിയ നിയമനിര്‍മ്മാണം നടത്തണമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. .

  ഓണ്‍ലൈന്‍ ഗെയിമിംഗ് നിയന്ത്രിക്കാന്‍ കേന്ദ്രം നിയമം കൊണ്ടുവന്നേക്കുമെന്നും എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ചൂതാട്ടത്തിനെതിരെ നിയമനിര്‍മ്മാണം നടത്താമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കര്‍ണാടക, കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഓണ്‍ലൈന്‍ ഗെയിമിംഗും നിരോധിക്കാന്‍ ഇതിനകം ഒരു നിയമം കൊണ്ടുവന്നിട്ടുണ്ട്.

  ഡല്‍ഹി, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ നിയമത്തില്‍ ചില ഭേദഗതികളും കൊണ്ടുവന്നതിന് ശേഷം പൊതു ചൂതാട്ട നിയമം അംഗീകരിച്ചു. ഗോവ, സിക്കിം, മേഘാലയ, നാഗാലാന്‍ഡ് തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും പൊതു ചൂതാട്ടം നിയന്ത്രിക്കുന്നതിന് പുതിയ നിയമങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.

  Also read-TATA നാനോ കാറുകൾ ഇലക്ട്രിക് രൂപത്തിൽ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്

  ദേശീയ സുരക്ഷയ്ക്കും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ സംരക്ഷിക്കുന്നതിനും ഓണ്‍ലൈന്‍ ഗെയിമിംഗ് നിയന്ത്രിക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

  ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ നിരോധിക്കാനുള്ള ഓര്‍ഡിനന്‍സിന് തമിഴ്‌നാട് മന്ത്രിസഭ ഏതാനും മാസങ്ങൾക്ക് മുമ്പ് അംഗീകാരം നല്‍കിയിരുന്നു. ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്ടമായവരുടെ ആത്മഹത്യ പതിവായതോടെ ഓണ്‍ലൈന്‍ ചൂതാട്ടം നിയമവിരുദ്ധമാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

  Also read-ലോക കപ്പിന് ഖത്തറിനെ ഒരുക്കാനായി ജീവൻ വെടിഞ്ഞ കുടിയേറ്റ തൊഴിലാളികളുടെ പട്ടികയിൽ ഏതൊക്കെ രാജ്യക്കാർ

  കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കോവില്‍പ്പാളയത്തിനടുത്തുള്ള മേട്ടുപ്പാളയം ഗ്രാമനിവാസിയായ എസ് സല്‍മാന്‍(22) എന്ന യുവാവാണ് സ്വന്തം വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്തത്. കിണത്തുകടവിലെ ഒരു കാര്‍ഷിക സ്ഥാപനത്തിലാണ് സല്‍മാന്‍ ജോലി ചെയ്തിരുന്നത്. . ബിസിനസ്സിലും ഓണ്‍ലൈന്‍ ചൂതാട്ടത്തിലും ലക്ഷക്കണക്കിന് രൂപ തനിക്ക് നഷ്ടമുണ്ടായിട്ടുണ്ടെന്ന് സല്‍മാന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. സല്‍മാനും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു വര്‍ഷം മുമ്പ് ഒരു ട്രാവല്‍ ഏജന്‍സി നടത്തിയിരുന്നു. രണ്ട് കാറുകളും വാങ്ങിയിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ടം തലയ്ക്കുപിടിച്ച സല്‍മാന്‍ കാറുകള്‍ വില്‍ക്കുകയും കളിക്കാന്‍ വേണ്ടി വീണ്ടും പണം കടം വാങ്ങുകയും ചെയ്തിരുന്നു. ഇയാള്‍ക്ക് 10 ലക്ഷം രൂപയോളം കടബാധ്യത ഉണ്ടെന്നാണ് വിവരം.

  Published by:Sarika KP
  First published: