ലാപ്ടോപ്പും ടാബ്‌ലെറ്റും ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തി

Last Updated:

നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള ഉൽപന്നങ്ങൾക്ക് സർക്കാരിൽനിന്നുള്ള ലൈസൻസോ അനുമതിയോ ആവശ്യമാണെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്

ലാപ്ടോപ്പ്
ലാപ്ടോപ്പ്
ന്യൂഡൽഹി: ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, അൾട്രാ-സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ചൈന പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് സർക്കാരിന്‍റെ പുതിയ നീക്കം.
“ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-വൺ പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, അൾട്രാ-സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവയുടെ ഇറക്കുമതി ഉടൻ പ്രാബല്യത്തിൽ വരുന്നവിധം ‘നിയന്ത്രിച്ചിരിക്കുന്നു,”- ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) വിജ്ഞാപനത്തിൽ പറഞ്ഞു.
നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള ഉൽപന്നങ്ങൾക്ക് സർക്കാരിൽനിന്നുള്ള ലൈസൻസോ അനുമതിയോ ആവശ്യമാണെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഗവേഷണ-വികസന, പരിശോധന, ബെഞ്ച്‌മാർക്കിംഗ്, മൂല്യനിർണ്ണയം, റിപ്പയർ, റിട്ടേൺ, ഉൽപ്പന്ന വികസന ആവശ്യങ്ങൾ എന്നിവയ്ക്ക് സർക്കാർ ഇറക്കുമതിയിൽ ഇളവ് നൽകിയിട്ടുണ്ട്. ഒരു ചരക്കിന് 20 ഇനങ്ങൾ വരെയാണ് ഇറക്കുമതി ലൈസൻസിംഗിൽ നിന്ന് ഇളവ് നൽകിയിട്ടുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/India/
ലാപ്ടോപ്പും ടാബ്‌ലെറ്റും ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തി
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement