ന്യൂഡല്‍ഹി: കേരളത്തിൽ ലവ് ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്സഭയിൽ ബെന്നി ബെഹനാൻ എം പിക്ക് നൽകിയ മറുപടിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, കേരളത്തിൽ രണ്ട് കേസുകൾ എൻ ഐ എ അന്വേഷിക്കുന്നുണ്ടെന്നും മറുപടിയിൽ എൻ ഐ എ വ്യക്തമാക്കി. ലവ് ജിഹാദിന് നിയമത്തില്‍ വ്യാഖ്യാനങ്ങളില്ലെന്നും മറുപടിയില്‍ പറയുന്നു.
ദേശീയ പൌരത്വ രജിസ്റ്റർ (എൻ ആർ സി) നടപ്പിലാക്കാൻ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി സഭയിൽ അറിയിച്ചു. ദേശീയ പൌരത്വ നിയമ ഭേദഗതിക്ക് എതിരെയും ദേശീയ പൌരത്വ രജിസ്റ്ററിന് എതിരെയും രാജ്യം മുഴുവൻ പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിലാണ് സർക്കാർ ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
രാജ്യം മുഴുവൻ പൌരത്വ രജിസ്റ്റർ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് രേഖാമൂലമാണ് കേന്ദ്രസർക്കാർ മറുപടി നൽകിയത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.