Nationwide Strike | പണിമുടക്കിന്റെ പേരിൽ കേരളത്തിൽ നടക്കുന്നത് സർക്കാർ സ്പോൺസേര്‍ഡ് ഗുണ്ടായിസം: കേന്ദ്ര മന്ത്രി വി.മുരളീധരൻ

Last Updated:

ലോകത്ത്  എവിടെയെങ്കിലും ഒരു നാടിൻ്റെ പ്രവർത്തനം സ്തംഭിപ്പിക്കാൻ  സർക്കാർ നേരിട്ട് ഇറങ്ങുന്നുണ്ടെങ്കിൽ അത് കേരളത്തിൽ മാത്രമായിരിക്കുമെന്നും  അദ്ദേഹം പറഞ്ഞു. 

ദേശീയ പണിമുടക്കിന്റെ (Nationwide Strike ) പേരിൽ കേരളത്തിൽ അരങ്ങേറുന്നത് സർക്കാർ സ്പോൺസേർഡ് ഗുണ്ടായിസമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ (V. Muraleedharan) . സിപിഎം ഗുണ്ടകൾ ജനങ്ങളെ ദ്രോഹിക്കുമ്പോൾ മഞ്ഞ കുറ്റികൾക്ക് കാവൽ നിൽക്കുന്ന  പൊലീസ്  അപമാനമാണെന്നും മുരളീധരൻ ആരോപിച്ചു.പൊതു പണിമുടക്കിന്റെ പേരിൽ കേരളത്തിൽ രണ്ട് ദിവസമായി അരങ്ങേറുന്നത് സർക്കാർ സ്പോൺസേർഡ് ഗുണ്ടായിസമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ലോകത്ത്  എവിടെയെങ്കിലും ഒരു നാടിൻ്റെ പ്രവർത്തനം സ്തംഭിപ്പിക്കാൻ  സർക്കാർ നേരിട്ട് ഇറങ്ങുന്നുണ്ടെങ്കിൽ അത് കേരളത്തിൽ മാത്രമായിരിക്കുമെന്നും  അദ്ദേഹം പറഞ്ഞു.  ഭരണപക്ഷത്തിന്റെ ജനദ്രോഹ പ്രവർത്തനങ്ങൾക്ക്  സമരത്തിൽ പങ്കെടുത്തുകൊണ്ട് ജയ്  വിളിക്കുകയാണ് വി. ഡി. സതീശനും സംഘവും.  രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും ഇങ്ങനെ ഒരു സ്ഥിതിവിശേഷം നിലവിലില്ല എന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
advertisement
ദേശീയ പണിമുടക്ക് എന്നത് പേര് മാത്രമാണെന്നും യഥാർത്ഥത്തിൽ നടന്നുകൊണ്ടിരിക്കുന്നത് കേരള പണിമുടക്ക് ആണെന്നും വി.മുരളീധരൻ പറഞ്ഞു . ജനങ്ങൾക്ക് ഈ പണിമുടക്കിൽ ഒരു താൽപര്യവുമില്ല. സിപിഎം നിരത്തിലിറക്കുന്ന ഗുണ്ടകളെ ഭയന്നാണ് ജനങ്ങൾ വീട്ടിലിരിക്കുന്നത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ചോദ്യം ചെയ്യുക , തുറന്ന കടകൾ അടപ്പിക്കുക,  സ്ത്രീകളെ പോലും വഴിനടക്കാൻ അനുവദിക്കാതിരിക്കുക എന്നത് തീർത്തും ജനദ്രോഹപരമാണ്.
ഇതെല്ലാം അരങ്ങേറുമ്പോൾ മഞ്ഞ കുറ്റികൾക്ക് കാവൽ നിന്ന പൊലീസ്  കയ്യുംകെട്ടി നോക്കി നിൽക്കുകയാണെന്നും മുരളീധരൻ പറഞ്ഞു. സർക്കാർ ജീവനക്കാർ പണിമുടക്കരുത് എന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ച കേന്ദ്ര മന്ത്രി, അത് നടപ്പാക്കാത്ത ഇടതുപക്ഷ സർക്കാർ നയം ഭരണഘടനാ ലംഘനമാണെന്ന് കുറ്റപ്പെടുത്തി.
advertisement
 Also Read- പണിമുടക്കിനിടെ ദേവികുളം എംഎൽഎ എ.രാജയ്ക്ക് പോലീസ് മ‍ർദനം
ട്രേഡ് യൂണിയന്‍ നേതാക്കളെ ചൂലെടുത്ത് അടിക്കണം; കെ സുരേന്ദ്രന്‍
കോട്ടയം: ട്രേഡ് യൂണിയന്‍ നേതാക്കളെ ചൂലെടുത്ത് അടിക്കണമെന്ന് ബിജെപി(BJP) സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ (K Surendran). ഇത്തരം സമരത്തെ പിന്തുണയ്ക്കാന്‍ ചെന്നിത്തലയ്ക്ക് നാണം ഇല്ലേയെന്നും സുരേന്ദ്രന്‍ ചോദിച്ചു. ശമ്പളം എഴുതി എടുത്തിട്ടാണ് ഈ നേതാക്കള്‍ സമരം ചെയ്യുന്നത്. സമരം ആഹ്വാനം ചെയ്തിട്ട് ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഗോവയിലും മറ്റും സുഖവാസത്തിന് പോയിരിക്കുകയാണ്.
advertisement
സില്‍വര്‍ലൈനില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഭൂമി ഏറ്റെടുക്കാന്‍ വേണ്ടിയല്ല സര്‍േവ എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കെ റെയില്‍ സര്‍വേ കല്ല് നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തിലും പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. തിരുവനന്തപുരം ലുലു മാളിന് മുന്‍പില്‍ പ്രതിഷേധക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജീവനക്കാരെ തടയുകയും ചെയ്തു.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍, കര്‍ഷക നയങ്ങളില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ഞായറാഴ്ച അര്‍ധരാത്രിയാണ് ആരംഭിച്ചത്. 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രി വരെ നീളും. പാല്‍, പത്രം, ആശുപത്രി, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
Nationwide Strike | പണിമുടക്കിന്റെ പേരിൽ കേരളത്തിൽ നടക്കുന്നത് സർക്കാർ സ്പോൺസേര്‍ഡ് ഗുണ്ടായിസം: കേന്ദ്ര മന്ത്രി വി.മുരളീധരൻ
Next Article
advertisement
'സിനിമ സെന്‍സറിങ് നടത്തുന്നത് മദ്യപിച്ചിരുന്ന്; നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
'നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
  • സി.പി.എം നേതാവ് ജി. സുധാകരൻ സെൻസർ ബോർഡിനെതിരെ മദ്യപാന ആരോപണം ഉന്നയിച്ചു.

  • മോഹൻലാൽ അടക്കമുള്ള നടന്മാർ സിനിമയുടെ തുടക്കത്തിൽ മദ്യപിക്കുന്ന റോളിൽ വരുന്നതായി സുധാകരൻ പറഞ്ഞു.

  • മദ്യപാനത്തിനെതിരെ സന്ദേശമില്ലെന്നും മലയാളികളുടെ സംസ്കാരം മാറുകയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

View All
advertisement