• HOME
  • »
  • NEWS
  • »
  • india
  • »
  • 'കര്‍ഷകരെ പിന്തുണച്ചതിന് ഡല്‍ഹി സര്‍ക്കാരിനെ കേന്ദ്രം ശിക്ഷിച്ചു'; മഹാപഞ്ചായത്തില്‍ അരവിന്ദ് കെജ്‌രിവാള്‍

'കര്‍ഷകരെ പിന്തുണച്ചതിന് ഡല്‍ഹി സര്‍ക്കാരിനെ കേന്ദ്രം ശിക്ഷിച്ചു'; മഹാപഞ്ചായത്തില്‍ അരവിന്ദ് കെജ്‌രിവാള്‍

ഡല്‍ഹിയിലേക്ക് വരുന്ന കര്‍ഷകരെ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി സ്റ്റേഡിയങ്ങളെ ജയിലാക്കി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഢാലോചന നടത്തി. എന്നാല്‍ സ്‌റ്റേഡിയം ജയിലാക്കി മാറ്റാനുള്ള അധികാരം ഡല്‍ഹി സര്‍ക്കാരിനായതിനാല്‍ അവരുടെ ഉദ്ദേശം നടന്നില്ലെന്ന് കെജ്‌രിവാള്‍

Arvind Kejriwal

Arvind Kejriwal

  • Share this:
    ചണ്ടിഗഢ്: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ ഡല്‍ഹി സര്‍ക്കാര്‍ പിന്തുണച്ചതിന് സര്‍ക്കാരിനെ കേന്ദ്രം ശിക്ഷിച്ചു എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി ബില്ലിനെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഹരിയാനയില്‍ കിസാന്‍ മഹാപഞ്ചായത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ''ഞങ്ങളെ ശിക്ഷിക്കുന്നതിനായി അവര്‍ പാര്‍ലമെന്റില്‍ ഒരു ബില്‍ അവതരിപ്പിച്ചു. കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണച്ചതിന്റെ പ്രത്യഘാതമാണ് ഞങ്ങള്‍ നേരിട്ടത്. ബില്‍ പാസാക്കി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ നിന്ന് ലെഫ്റ്റനന്റ് ഗവര്‍ണറുടെ കൈകളിലേക്ക് അധികാരം കൈമാറുകയും ചെയ്തുകൊണ്ടാണ് ശിക്ഷിച്ചത്'അദ്ദേഹം പറഞ്ഞു.

    'പ്രതിഷേധങ്ങള്‍ക്കിടെ മരിച്ച 300 കര്‍ഷകരുടെ ത്യാഗത്തിനെ ഞങ്ങള്‍ അഭിവാദ്യം അര്‍പ്പിക്കുന്നു. അവരുടെ ത്യാഗം വെറുതെയാകില്ലെന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്' കര്‍ഷക സമരത്തിനിടെ മരിച്ച കര്‍ഷകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് കെജ്‌രിവാള്‍ പറഞ്ഞു. സ്റ്റേഡിയങ്ങള്‍ ജയിലാക്കി മാറ്റണമെന്ന് കേന്ദ്രം സമ്മര്‍ദം ചെലുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. കര്‍ഷകര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ആവശ്യം സര്‍ക്കാര്‍ നിരസിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ഡല്‍ഹിയിലേക്ക് വരുന്ന കര്‍ഷകരെ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി സ്റ്റേഡിയങ്ങളെ ജയിലാക്കി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഢാലോചന നടത്തി. എന്നാല്‍ സ്‌റ്റേഡിയം ജയിലാക്കി മാറ്റാനുള്ള അധികാരം ഡല്‍ഹി സര്‍ക്കാരിനായതിനാല്‍ അവരുടെ ഉദ്ദേശം നടന്നില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ''ക്രമസമധാന പ്രശ്‌നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം എനിക്ക് ഒരു ഫയല്‍ അയച്ച് സമ്മര്‍ദ്ദം ചെലുത്തി. എന്റെ അധികാരം എടുത്തു കളയുമെന്ന് അവര്‍ എന്നെ ഭീഷണിപ്പെടുത്തി. എന്നാല്‍ ഞാന്‍ ആ ഫയല്‍ നിരസിച്ചു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Also Read- ഇന്ത്യയില്‍ ഇതുവരെ 7.5 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തു; 12 സംസ്ഥാനങ്ങളില്‍ കോവിഡ് വര്‍ദ്ധിക്കുന്നുവെന്ന് കേന്ദ്രം

    മൂന്ന് കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ഷകരുടെ രോക്ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു ആംആദ്മി നേതാവിന്റെ പ്രസ്താവന. നവംബര്‍ 26 മുതല്‍ കര്‍ഷക നിയമങ്ങള്‍ക്കെതിരെ നിരവധി കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ രാജ്യതലസ്ഥാനത്തിന്റെ അതിര്‍ത്തിയില്‍ പ്രതിഷേധം നടത്തുന്നു. നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍.

    അതേസമയം ഭാരതീയ കിസാന്‍ യൂണിയന്റെ നേതാവ് രാകേഷ് ടിക്കായത്തിന്റെ അനുനായികളുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. അല്‍വാറിലെ ഹര്‍സോറ ഗ്രാമത്തില്‍ നിന്ന് ബന്‍സൂരിലേക്കുള്ള യാത്രക്കിടയായിരുന്നു രാകേഷ് ടിക്കായത്തിന്റെ സംഘം ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ കാറിന്റെ വിന്‍ഡോ തകര്‍ന്നിരുന്നു. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ തതര്‍പുര്‍ ഗ്രാമത്തില്‍ വെച്ചായിരുന്നു അക്രമിക്കപ്പെട്ടത്.

    ഹര്‍സോറയിലെ ഒരു സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം രാകേഷ് ടിക്കായത് ബന്‍സൂരിലേക്ക് പോവുകയായിരുന്നു. ആക്രമണം നടത്തിയത് ബിജെപി ഗുണ്ടകളാണെന്ന് ആരോപിച്ചുകൊണ്ട് രാകേഷ് ടിക്കായത് ആക്രമണത്തില്‍ തകര്‍ന്ന വാഹനത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തി. 'രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ തതപുര്‍ ഗ്രാമത്തില്‍ വച്ച് ബിജെിപി ഗുണ്ടകള്‍ ആക്രമിച്ചു. ജനാധിപത്യത്തിന്റെ അന്ത്യം'എന്ന് ടിക്കായത് ട്വിറ്ററില്‍ ആരോപിച്ചിരുന്നു.
    Published by:Jayesh Krishnan
    First published: