ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന് വിതരണം മൂന്നാം ഘട്ടത്തിലേക്ക് കടന്നതിന്റെ ഭാഗമായി വാക്സിനേഷന് ഡ്രൈവ് വേഗത വര്‍ദ്ധിപ്പിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തുടനീളം ഇതുവരെ 7.5 കോടി ഡോസ് വാക്സിന് വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 27 ലക്ഷത്തിലധികം ഡോസ് വാക്സിനാണ് വിതരണം ചെയ്തിരിക്കുന്നത്.
Also Read-
കോവിഡ് കേസുകൾ കുതിച്ചുയരുന്നു; കടുത്ത നിയന്ത്രണങ്ങൾക്കൊരുങ്ങി മഹാരാഷ്ട്ര
'രാജ്യത്ത് നല്കുന്ന കോവിഡ് വാക്സിന് ഡോസുകളുടെ എണ്ണം ഇന്ന് 7,59,79,651 ആയി' ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ഇതില്‍ 89,82,974 ആരോഗ്യ പരിപാലന തൊഴിലാളികള്‍ക്കും ഒന്നാം ഡോസും, 53,19,641 എച്ച്ഡബ്ലുസിക്ക് രണ്ടാം ഡോസും, 96,86,477 മുന്‍ നിര പ്രവര്‍ത്തകര്‍ക്ക് ഒന്നാം ഡോസും, 40,97,510 എഫ്എല്ഡബ്ലുക്ക് രണ്ടാം ഡോസ്, 45 വയസ്സിന് മുകളിലുള്ളവരില്‍ 4,70,70,019 പേര്‍ക്ക് ഒന്നാം ഡോസും, 8,23,030 പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തലിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കോവിഡ് വാക്സിനേഷന്റെ അവലോകനവും കോവിഡ് വ്യാപനത്തിന്റെ പ്രശ്നങ്ങളും ആയിരുന്നു ചര്‍ച്ച നടത്തിയത്. 'രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതുമയി ബന്ധപ്പെട്ട പ്രശ്നങ്ങളും കോവിഡ് വാക്സിനേഷന് പദ്ധതി അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഇപ്പോള്‍ ഉന്നതതല യോഗം ചേരുകയാണ്. കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ഡോ. വിനോദ് പോള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടക്കും'വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
Also Read-
ഫോൺ വിളിക്കിടെ അറിയാതെ രണ്ടു ഡോസ് വാക്സിൻ കുത്തിവെച്ചു; നഴ്സിനെതിരെ പരാതി
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 93,249 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 80.96 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടക, ഡല്‍ഹി, തമിഴ്നാട്, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ എട്ടു സംസ്ഥാനങ്ങളില്‍ നിന്നാണ്.
ഏറ്റവും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. 49,447 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഛത്തീസ്ഗഢില്‍ 5,818 കേസുകളും, കര്‍ണാടകയില്‍ 4,373 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ 85.19 ശതമാനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഈ എട്ടു സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ ആണ് ഏറ്റവും കൂടുതല്‍ ആളുകള്‍ തകോവിഡ് ബാധിച്ച് മരിച്ചത്. 277 പേരാണ് മരിച്ചത്. അതേസമയം പഞ്ചാബില്‍ ദവസവും 49 പേര് കോവിഡ് ബാധിച്ച് മരിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.