advertisement

തായ്‌ലൻഡിലെ ഫുക്കറ്റിൽ ലാൻഡിംഗിനിടെ എയർ ഇന്ത്യ എക്സ്പ്രസ് ബോയിംഗ് 737 വിമാനത്തിന്റെ നോസ് വീലിൽ തകരാർ

Last Updated:

രണ്ട് കുട്ടികൾ ഉൾപ്പെടെ 133 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്

News18
News18
തായ്‌ലൻഡ്: ഹൈദരാബാദിൽ നിന്ന് 133 യാത്രക്കാരുമായി പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തായ്‌ലൻഡിലെ ഫുക്കറ്റ് വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ അപകടത്തിൽപ്പെട്ടു. വിമാനത്തിന്റെ നോസ് ലാൻഡിംഗ് ഗിയറിനുണ്ടായ തകരാർ മൂലം റൺവേയിൽ നിന്ന് വിമാനം മാറ്റാൻ കഴിയാതിരുന്നതോടെ വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടു.
മാർച്ച് 11 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഹൈദരാബാദിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് ബോയിംഗ് 737 മാക്സ് 8 (VT-BWQ) വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ ആഞ്ഞു പതിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ വിമാനത്തിന്റെ മുൻവശത്തെ ചക്രങ്ങളിൽ ഒന്ന് വേർപെടുകയും ലാൻഡിംഗ് ഗിയറിന് കനത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഇതോടെ വിമാനം റൺവേയിൽ തന്നെ കുടുങ്ങി.
രണ്ട് കുട്ടികൾ ഉൾപ്പെടെ 133 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനത്തിലെ യാത്രക്കാർക്കും ഫുക്കറ്റ് എയർപോർട്ട് അതോറിറ്റിക്കും സഹകരിച്ച എല്ലാവർക്കും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് നന്ദി അറിയിച്ചു.
advertisement
അപകടത്തെത്തുടർന്ന് ഉച്ചയ്ക്ക് 12:08 മുതൽ വൈകുന്നേരം 6 മണി വരെ റൺവേ അടച്ചിടാൻ അധികൃതർ ഉത്തരവിട്ടു. ഇതോടെ ഫുക്കറ്റിലേക്ക് വരാനിരുന്ന നിരവധി വിമാനങ്ങൾ സമീപത്തെ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചിലത് ആകാശത്ത് തന്നെ തുടരുകയും ചെയ്തു. വിമാനം റൺവേയിൽ നിന്ന് നീക്കം ചെയ്ത ശേഷം പരിശോധനകൾ പൂർത്തിയാക്കി സർവീസുകൾ പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
തായ്‌ലൻഡിലെ ഫുക്കറ്റിൽ ലാൻഡിംഗിനിടെ എയർ ഇന്ത്യ എക്സ്പ്രസ് ബോയിംഗ് 737 വിമാനത്തിന്റെ നോസ് വീലിൽ തകരാർ
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement