Citizenship Act Protests | പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് റിമാൻഡിൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ചന്ദ്രശേഖര്‍ ആസാദിനെതിരെ ചുമത്തിയിരിക്കുന്നത്.
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിനെ തുടർന്ന് അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ശനിയാഴ്ച പുലര്‍ച്ചെ 3.15നാണ് ആസാദ് അറസ്റ്റിലായത്. കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ചന്ദ്രശേഖര്‍ ആസാദിനെതിരെ ചുമത്തിയിരിക്കുന്നത്. ഡല്‍ഹി ജമാ മസ്ജിദില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനെത്തിയ ആസാദിനെ പൊലീസ് തടയുകയായിരുന്നു.
പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചന്ദ്രശേഖർ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ചാടി രക്ഷപ്പെട്ടു. തുടര്‍ന്ന് മണിക്കൂറുകൾക്കു ശേഷമാണ് ആസാദിനെ പൊലീസ് പിടികൂടിയത്.
Delhi: Bhim Army Chief, Chandrashekhar Azad being taken to Tihar jail from Tis Hazari Court. He has been sent to 14-day judicial custody. He was earlier denied permission for a protest march from Jama Masjid to Jantar Mantar. https://t.co/7e1OzzgA1U pic.twitter.com/IzlWJtMRtZ
— ANI (@ANI) December 21, 2019
advertisement
ജമാ മസ്ജിദില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് പോലീസ് ഇന്ത്യാ ഗേറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ നിരവധി പേർക്ക് പരുക്കേറ്റു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 21, 2019 10:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Citizenship Act Protests | പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് റിമാൻഡിൽ