ന്യൂഡൽഹി: സിഎൻഎൻ-ന്യൂസ്18 രാജ്യത്തെ ഒന്നാം നമ്പർ ഇംഗ്ലീഷ് വാർത്താ ചാനലായി മാറി. BARC ഡാറ്റ പ്രകാരം (14-17'2022 ആഴ്‌ച), CNN-News18 ഇന്ത്യയിലെ നഗര+ഗ്രാമീണ മേഖലകളിൽ (AB15+ സെഗ്‌മെന്റ്) 26.3 ശതമാനം വിപണി വിഹിതം നേടിയിട്ടുണ്ട്. ടൈംസ് നൗവിനെയും റിപ്പബ്ലിക്കിനെയും പിന്തള്ളിയാണ്
ന്യൂസ് 18 ഒന്നാമതെത്തിയത്. പ്രൈം-ടൈം സെഗ്‌മെന്റിൽ (2+ [തിങ്കൾ-വെള്ളി] രാത്രി ആറു മണി മുതൽ 11 മണി വരെ), റിപ്പബ്ലിക്കിന്റെ 25%, ടൈംസ് നൗവിന്റെ 20.2% എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ, ന്യൂസ് 18 ചാനലിന് 40.2% കാഴ്ചക്കാരെ ലഭിച്ചു.
BARC റേറ്റിംഗിൽ മുന്നിൽ നിൽക്കുന്ന CNN-News18 പ്രേക്ഷകർ ശബ്ദത്തേക്കാൾ വാർത്തകൾ ഇഷ്ടപ്പെടുന്നുവെന്നതിന്റെ സാക്ഷ്യമാണ്. CNN-NEWS18-ന്റെ നിഷ്പക്ഷമായ റിപ്പോർട്ടിംഗും എല്ലാ കാഴ്ചപ്പാടുകളുടെയും കവറേജും വാർത്താ പ്രക്ഷേപണ മേഖലയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചു. രാജ്യത്തുടനീളമുള്ള എല്ലാ മേഖലകളിലേക്കും വിശാലമായ ഉള്ളടക്കത്തിനൊപ്പം വാർത്താധിഷ്ഠിത പരിപാടികളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ചാനലിന്റെ വ്യൂവർഷിപ്പ് സ്ഥിരമായി ഉയരുകയായിരുന്നു.
“CNN ന്യൂസ് 18 ന്റെ പരിപാടികളിലും ഞങ്ങളുടെ മാധ്യമപ്രവർത്തനത്തിലും അപാരമായ വിശ്വാസം അർപ്പിക്കുന്ന ഞങ്ങളുടെ പ്രേക്ഷകർക്ക് നന്ദി പറയുന്നു. മികച്ച രീതിയിൽ വാർത്തകളും വാർത്താധിഷ്ഠിത പരിപാടികളും അവതരിപ്പിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തുന്നു. CNN-News18 രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ന്യൂസ് റൂം ആയിരിക്കണം. സ്വയം അവകാശപ്പെടാൻ മടിയില്ലാത്ത ഒരു പുതിയ, യുവ ഇന്ത്യയുടെ പ്രതിഫലനമാണ് ഞങ്ങൾ. ചെറുപ്പക്കാരും ചലനാത്മകവുമായ ഒരു ടീമാണ് ഞങ്ങളുടേത്"- ചാനലിന്റെ നേട്ടത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട്, CNN-News18 മാനേജിംഗ് എഡിറ്റർ സക്ക ജേക്കബ് പറഞ്ഞു,
Also Read-
മാധ്യമ, വിതരണ സ്ഥാപനങ്ങളെ നെറ്റ്വര്ക്ക് 18 മീഡിയ ആൻഡ് ഇൻവെസ്റ്റ്മെന്റിന്റെ കീഴിലാക്കി റിലയൻസ്
"യുക്തിസഹവും ചിന്തോദ്ദീപകവുമായ വാർത്തകൾ യാതൊരു വിദ്വേഷവുമില്ലാതെ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചതിലൂടെയാണ് ചാനലിന് ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചതെന്ന് നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് ബിസിനസ് ന്യൂസ് സിഇഒ സ്മൃതി മെഹ്‌റ പറഞ്ഞു. യൂണികോൺസിന്റെ പ്രചോദനാത്മകമായ കഥകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 'ബിറ്റ്‌സ് ടു ബില്യൺ - ദി യൂണികോൺ സ്റ്റോറി' തുടങ്ങിയ പുതിയ ഒരു കൂട്ടം ഷോകളും ന്യൂസ് 18 ചാനലിൽ ആരംഭിച്ചിട്ടുണ്ട്. ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വാർത്തയുടെ ആഴത്തിലുള്ള വസ്തുതകളും 'ബില്യൺ കണക്കിന് പുതിയ ആശയങ്ങളും' പുറത്തുകൊണ്ടുവരുന്നു. 'ആശയങ്ങളുടെയും നൂതനാശയങ്ങളുടെയും ശക്തി ഉയർത്തിക്കാട്ടിക്കൊണ്ട് ചാനലിനെ മികച്ച നിലയിൽ എത്തിച്ചു.'
Also Read-
India's No 1 Network | ലോക്ക് ഡൗൺ കാലയളവിൽ നെറ്റ്വര്ക്ക് 18 ഗ്രൂപ്പിന് ദിവസവും 10 കോടി കാഴ്ചക്കാർ; ഡിജിറ്റൽ-ടിവി മേഖലയിൽ 57% വർദ്ധനവ്
മാർക്കറ്റിംഗ് രംഗത്ത്, സമൂഹത്തോടുള്ള ഉത്തരവാദിത്തബോധത്തോടെ രാജ്യത്തിന്റെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന പ്രചാരണങ്ങൾക്ക് പിന്നിൽ അതിന്റെ ശബ്ദവും ശക്തിയും നൽകാൻ CNN-NEWS18 തിരഞ്ഞെടുത്തു. #DontShowMeYourFace മഹാമാരി കാലത്ത് മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും #ExtraordinaryAmongUs എന്ന കാമ്പെയ്‌നിലൂടെ മഹാമാരി സമയത്ത് അവരുടെ നിരന്തര സേവനത്തിന് ഡോക്ടർമാരെ ആദരിക്കുകയും ചെയ്തതുപോലെ ശ്രദ്ധേയമായ ചില കാമ്പെയ്‌നുകൾ ന്യൂസ് 18 വിജയകരമായി പൂർത്തിയാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.