മാധ്യമ, മാധ്യമ അനുബന്ധ സ്ഥാപനങ്ങളെ നെറ്റ്‌വര്‍ക്ക് 18 എന്ന ഒറ്റ കമ്പനിയുടെ നിയന്ത്രണത്തിലാക്കി റിലയൻസ് ഇൻഡസ്ട്രീസ്. ഇതോടെ മീഡിയ, എന്റർടെയിൻമെന്റ് വ്യവസായ മേഖലയിലെ ശക്തമായ കമ്പനിയായി മാറിയിരിക്കുകയാണ് നെറ്റ്‌വര്‍ക്ക് 18.
നിവിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന സ്വകാര്യ കമ്പനികളിൽ മാധ്യമ മേഖലയിലെ ഏറ്റവും വലിയ വിപണി മൂല്യമുള്ള കമ്പനിയാണ് നെറ്റ്‌വര്‍ക്ക് 18. റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലുള്ള മീഡിയ, എന്റർടെയിൻമെന്റ് സ്ഥാപനങ്ങൾ ഒറ്റക്കുടക്കീഴിലാകുന്നതോടെ 8000 കോടി രൂപ വാർഷിക വരുമാനമുള്ള കമ്പനിയായി നെറ്റ്‌വര്‍ക്ക് 18 മാറും.
ഡിജിറ്റൽ മീഡിയ ഉൾപ്പെടെ വാർത്തയിലും വിനോദ മേഖലയിലുമുള്ള മുൻതൂക്കവും രാജ്യത്തെ ഏറ്റവും വലിയ കേബിൾ വിതരണ ശൃംഖലയും ഒറ്റക്കുടക്കീഴിലാകുന്നതോടെ കാര്യക്ഷമ ഉയരുകയും ഷെയർ ഉടമകൾക്ക് നെറ്റ്‌വര്‍ക്ക് 18 വൻ നേട്ടമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുമെന്ന് തിങ്കളാഴ്ച ച റിലയൻസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. TV18 ബ്രോഡ്കാസ്റ്റ്, ഹാത്ത് വേ കേബിൽ ആൻഡ് ഡാറ്റകോം, ഡെൻ നെറ്റ് വർക്ക്, നെറ്റ്‌വര്‍ക്ക് 18 മീഡിയ ആൻഡ് ഇൻവെസ്റ്റ്മെന്റ് എന്നീ കമ്പനികളുടെ ഏകീകരണത്തിനും റിലയൻസ് ബോർഡ് യോഗം അംഗീകരം നൽകി.
ടിവി 18 ബ്രോഡ്കാസ്റ്റിന്റെ ഓഹരി ഉടമകൾക്ക് നെറ്റ്‌വര്‍ക്ക് 18 ന്റെ 92 ഓഹരികൾ ലഭിക്കും. ഹാത്ത് വേ ഓഹരി ഉടമകൾക്ക് 78 ഓഹരികളും ഡെൻ ഓഹരി ഉടമകൾക്ക് 191 ഓഹരിയും ലഭിക്കും.
ന്യൂസ് 18 ബ്രാൻഡിന് കീഴിൽ രാജ്യത്തെ ഏറ്റവും വലിയ വാർത്താ ശൃംഖലയാണ് ടിവി 18 ബ്രോഡ്കാസ്റ്റിനുള്ളത്. കൂടാതെ എന്റർടെയ്ൻമെന്റ് ചാനലുകൾ ഉൾപ്പെടുന്ന കളർ നെറ്റ്‌വര്‍ക്കിലും വീഡിയോ സ്ട്രീമിംഗ് സേവനമായ വൂട്ടിലെയും ഭൂരിപക്ഷം ഓഹരിയുടമയും ടിവി 18 ആണ്. കേബിൾ രംഗത്ത് മാർക്കറ്റിന്റെ 30 ശതമാനവും നിയന്ത്രിക്കുന്നത് ഹാത്ത് വേയും ഡെനും ചേർന്നാണ്. കൂടാതെ രാജ്യത്തെ മുൻനിര ധനകാര്യ ആപ്ലിക്കേഷനായ മണികൺട്രോളും പ്രാദേശിക ഭാഷാ വാർത്തകളിൽ നിർണായക സ്വാധീനമുള്ള news18.com നെറ്റവർക്ക് 18 സ്വന്തമാക്കി. സംയോജിത ബ്രോഡ്‌ബാൻഡ് ഒരു ദശലലക്ഷത്തിലധികം വരിക്കാർക്ക് വയർലൈൻ ബ്രോഡ്‌ബാൻഡ് സേവനം നൽകുകയും ചെയ്യും.
2019-20 സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒമ്പത് മാസത്തിനിടെ, സീ എന്റർടെയിൻമെന്റിനെയും സൺ ടിവി നെറ്റ്‌വര്‍ക്കിനെയും പിന്തള്ളി ഏറ്റവുമധികം വരുമാനമുണ്ടാക്കിയ ലിസ്റ്റ് ചെയ്യപ്പെട്ട മാധ്യമ കമ്പനി കൂടിയാണ് നെറ്റ്‌വർക്ക് 18.
ഏകീകരണത്തിലൂടെ ഉപഭോക്താക്കൾക്കു നൽകുന്ന സേവനം മികച്ചതാക്കാൻ സാധിക്കുമെന്നും റിലയൻസ് വ്യക്തമാക്കി.
കമ്പനികൾ ലയിച്ച ഫെബ്രുവരി ഒന്നു മുതൽ പ്രക്ഷേപണ മേഖല നെറ്റ്‌വര്‍ക്ക് 18 ലും കേബിൾ, ഇൻറർനെറ്റ് ബ്രോഡ്ബാൻഡ് ബിസിനസുകൾ നെറ്റ്‌വര്‍ക്ക് 18 ന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങളിലേക്കും മാറി. ഇതോടെ നെറ്റ്‌വര്‍ക്ക് 18 കടബാധ്യതകളൊന്നുമില്ലാത്ത കമ്പനിയാകുകയും ചെയ്തു.
ടെലികമ്മ്യൂണിക്കേഷൻ, റീട്ടെയിൽ, ഓയിൽ, റിഫൈനിംഗ്, പെട്രോകെമിക്കൽസ് എന്നീ മേഖലകളിലും സമൂല മാറ്റമുണ്ടാക്കുന്ന പദ്ധതികളും റിലയൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. 2019 ഓഗസ്റ്റിൽ ചെയർമാൻ മുകേഷ് അംബാനി 2021 മാർച്ചോടെ റിലയൻസ് കടരഹിതമാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബറിൽ റിലയൻസിന് കീഴിലുള്ള എല്ലാ ഡിജിറ്റൽ ബിസിനസുകളും ഉപകമ്പനിക്ക് കീഴിൽ ഏകീകരിക്കുകയും ചെയ്തു.
ലയനം പൂർത്തിയായാൽ നെറ്റ്‌വർക്ക് 18 ലെ റിലയൻസ് ഗ്രൂപ്പിന്റെ ഓഹരി 75 ശതമാനത്തിൽ നിന്ന് 64 ശതമാനമായി കുറയും.
Also Read
കേന്ദ്ര ബജറ്റ് ദിനത്തിൽ CNBC TV18 മുന്നിൽ; ഇംഗ്ലീഷ് ചാനലുകളെ ബഹദൂരം പിന്നിലാക്കിഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.