ന്യൂഡൽഹി: ഹിമാചൽപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം പൂർണമായി പുറത്ത് വരുന്നതിന് മുമ്പ് തന്നെ ജയിക്കുന്ന സ്ഥാനാർത്ഥികളെ രാജസ്ഥാനിലേക്ക് മാറ്റാനുള്ള ശ്രമം കോൺഗ്രസ് നേതൃത്വം തുടങ്ങി. ബിജെപിയുടെ ‘ഓപ്പറേഷൻ താമര’ ഭയന്നാണ് കോൺഗ്രസ് നീക്കം.
എംഎൽഎമാരെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഛത്തീസഗഢ് മുഖ്യമന്ത്രി ഭുപേഷ് ഭാഗലും മുതിർന്ന നേതാവ് ഭൂപീന്ദർ സിങ് ഹൂഡയും തമ്മിൽ ചർച്ച നടത്തിയതായാണ് വിവരം.
വിജയിക്കുന്ന സ്ഥാനാർത്ഥികളെ ബസുകളിൽ രാജസ്ഥാനിലേക്ക് മാറ്റാനാണ് നീക്കം. പ്രിയങ്ക ഗാന്ധിയാണ് ഹിമാചൽ പ്രദേശിൽ കോൺഗ്രസിന്റെ നീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. വ്യാഴാഴ്ച വൈകിട്ടോടെ പ്രിയങ്ക ഹിമാചൽ തലസ്ഥാനമായ ഷിംലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എക്സിറ്റ്പോൾ ഫലങ്ങളെ ശരിവെക്കും വിധം ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഹിമാചൽ പ്രദേശിൽ നടക്കുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ കോണ്‍ഗ്രസ് 35 സീറ്റിലും ബിജെപി 31 സീറ്റിലും മുന്നിട്ടുനിൽക്കുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.