നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Coronavirus Outbreak LIVE Updates: വൈറസ് പേടിയിൽ ഹോളി ഒത്തുചേരൽ റദ്ദാക്കി രാഷ്ട്രപതി ഭവൻ

   Coronavirus Outbreak Live Updates: തീപുണ്യനഗരങ്ങളായ മക്കയിലേക്കും മദീനയിലേക്കുമുള്ള ഉംറ തീർത്ഥാടനം താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് സൗദി അറേബ്യ

 • News18
 • | March 04, 2020, 19:35 IST
  facebookTwitterLinkedin
  LAST UPDATED 2 YEARS AGO

  AUTO-REFRESH

  HIGHLIGHTS

  Coronavirus Outbreak Live Updates: പുണ്യനഗരങ്ങളായ മക്കയിലേക്കും മദീനയിലേക്കുമുള്ള ഉംറ തീർത്ഥാടനം താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് സൗദി അറേബ്യ അറിയിച്ചു. ഒരാഴ്ച മുൻപ് കൊറോണ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എല്ലാവർഷവും ദശലക്ഷക്കണക്കിന് തീർഥാടകരാണ് മക്കയിലേക്കും മദീനയിലേക്കും എത്താറുള്ളത്. അതേസമയം തീർഥാടനം നർത്തിവച്ചത് താൽക്കാലികമായാണെന്നും എന്നാൽ എന്ന് പുനരാരംഭിക്കാൻ സാധിക്കുമെന്ന് ഇപ്പോൾ വ്യക്തമാക്കാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

  വിദേശത്ത് കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 17 ആയതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. രാജ്യത്ത് അസുഖബാധിതരുടെ എണ്ണം 28 ആയി. ജയ്പുരിലെത്തിയ 15 അംഗ ഇറ്റാലിയൻ സംഘത്തിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പുറമെ ആഗ്രയിൽ ആറുപേർക്ക് കൂടി വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തി. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. ഹോളി ആഘോഷങ്ങൾക്ക് ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

  തത്സമയ വിവരങ്ങൾ ചുവടെ...