റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും യാത്ര അനുവദിച്ചില്ല; ദമ്പതികൾക്ക് 36,944 രൂപ നഷ്ടപരിഹാരം നല്കാന് വിധി
- Published by:user_49
Last Updated:
റെയില്‍വേക്ക് വേണ്ടി അഭിഭാഷകന് ഹാജരായപ്പോള്‍ ദമ്പതികള്‍ തനിയെയാണ് കേസ് വാദിച്ചത്
ഒരു വര്‍ഷം നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷം ദമ്പതികൾക്ക് നീതി ലഭിച്ചു. റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും ട്രെയിനില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെന്ന പരാതിയിലാണ് ഒരു വർഷത്തിലേറെയായി ഈ ദമ്പതികൾ നിയമപോരാട്ടം നടത്തുന്നത്. ഒടുവിൽ 36,944 രൂപ നഷ്ടപരിഹാരം നല്‍കാനാണ് റെയില്‍വേയോട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷൻ ഉത്തരവിട്ടിരിക്കുന്നത്.
മധ്യപ്രദേശ് സ്വദേശികളായ രാമചന്ദ്ര, ഭാര്യ കൃപ എന്നിവര്‍ നല്കിയ ഹർജിയിലാണ് നടപടി. റെയില്‍വേ അധികൃതര്‍ക്ക് കൃത്യനിര്‍വഹണത്തില്‍ വീഴ്ച പറ്റിയതായി കണ്ടെത്തിയ കമീഷന് നഷ്ടപരിഹാരത്തിന് ഉത്തരവിടുകയായിരുന്നു. ദക്ഷിണ പശ്ചിമ റെയില്‍വേ ബംഗളൂരു ഡിവിഷന് ഓഫിസറും മധ്യപ്രദേശ് ജബല്‍പൂര്‍ സ്റ്റേഷന് സൂപ്രണ്ടും ചേര്‍ന്ന് ആറാഴ്ചക്കകം തുക കൈമാറണം.
ട്രെയിന്‍ ടിക്കറ്റ് ചാര്‍ജായ 870 രൂപക്ക് പുറമെ വിമാന ടിക്കറ്റിനത്തില്‍ 25,074 രൂപയും കോടതി ചെലവും മറ്റുമുള്‍പ്പെടെ 11,000 രൂപയും നല്‍കാനാണ് കമീഷന് ഉത്തരവിട്ടത്. റെയില്‍വേക്ക് വേണ്ടി അഭിഭാഷകന് ഹാജരായപ്പോള്‍ ദമ്പതികള്‍ തനിയെയാണ് കേസ് വാദിച്ചതെന്ന പ്രത്യേകതയും ഉണ്ട്.
advertisement
2019 നവംബറില്‍ ജബല്‍പൂരില്‍നിന്ന് ബംഗളൂരുവിലേക്ക് സംഘമിത്ര എക്സ്പ്രസിലെ എസ്11 കോച്ചില്‍ ഇരുവരും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പക്ഷെ, ട്രെയിന്‍ ജബല്‍പൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ കമ്പാര്‍ട്ട്മെന്റില്‍ നിറയെ യാത്രക്കാരായിരുന്നെന്നും വാതില്‍ തുറക്കാന്‍പോലും അതിനകത്തുണ്ടായിരുന്നവര്‍ തയാറായില്ല. തൊട്ടടുത്ത കമ്പാര്‍ട്മെന്റില്‍ കയറി സീറ്റില്‍ എത്താന്‍ ശ്രമിച്ചെങ്കിലും ഇരുവരെയും തള്ളി യാത്രക്കാര്‍ ട്രെയിനിനു പുറത്തിറക്കി.
advertisement
നീതി തേടി സ്റ്റേഷന് മാസ്റ്ററെയും റെയില്‍വേ സംരക്ഷണ സേനയെയും സമീപിച്ചെങ്കിലും ആരും സഹായിച്ചില്ലെന്ന് ദമ്പതികൾ ഹർജിയിൽ പറഞ്ഞു. തുടര്‍ന്ന് ഇരുവരും വിമാനമാര്‍ഗം ബംഗളൂരുവിലെത്തി ദക്ഷിണ പശ്ചിമ റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്കി. ഇതിനും പരിഹാരമുണ്ടാവാത്തതിനെ തുടര്‍ന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനെ സമീപിക്കുകയായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 06, 2021 2:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും യാത്ര അനുവദിച്ചില്ല; ദമ്പതികൾക്ക് 36,944 രൂപ നഷ്ടപരിഹാരം നല്കാന് വിധി


