• HOME
 • »
 • NEWS
 • »
 • india
 • »
 • 'മൻമോഹൻ സിംഗിന് പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്യപ്പെട്ടതാണെങ്കിൽ മോദി അത് നേടിയെടുത്തതാണ്'; ആത്മകഥയിൽ പ്രണബ് മുഖർജി

'മൻമോഹൻ സിംഗിന് പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്യപ്പെട്ടതാണെങ്കിൽ മോദി അത് നേടിയെടുത്തതാണ്'; ആത്മകഥയിൽ പ്രണബ് മുഖർജി

കോൺഗ്രസ് നേതാക്കളുടെയടക്കം അഭ്യർഥന തള്ളി പ്രധാനമന്ത്രി സ്ഥാനം നിരസിച്ച സോണിയ ഗാന്ധിയോട് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മറ്റൊരാളെ നിർദേശിക്കാൻ ആവശ്യപ്പെട്ടു. 'സോണിയ ഗാന്ധിയാണ് ഡോ.മൻമോഹൻ സിംഗിന്‍റെ പേര് നിർദേശിച്ചത്.

Pranab Mukherjee

Pranab Mukherjee

 • Last Updated :
 • Share this:
  സുജിത്ത് നാഥ്

  നരേന്ദ്ര മോദി പ്രധാനമന്ത്രി പദവി നേടിയെടുത്തതാണ്. എന്നാൽ മൻമോഹൻ സിംഗിനാകട്ടെ വാഗ്ദാനം ചെയ്യപ്പെട്ടതും. അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആത്മകഥ ‘The Presidential Years’കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഇതിലാണ് രണ്ട് പ്രധാനമന്ത്രിമാരെ താരതമ്യം ചെയ്ത് ഇത്തരമൊരു പ്രസ്താവനയുള്ളത്.കഴി‍ഞ്ഞ വർഷമാണ് അസുഖബാധിതനായി പ്രണബ് മരിക്കുന്നത്. അതിന് കുറച്ചു നാളുകൾക്ക് മുമ്പ് മാത്രമാണ് അദ്ദേഹം തന്‍റെ ആത്മകഥ പൂർത്തിയാക്കിയത്. '

  Also Read-തെരഞ്ഞെടുപ്പ് തോൽവിയിൽ സോണിയയെയും മൻമോഹനെയും വിമർശിച്ച് പ്രണബ് മുഖർജിയുടെ ആത്മകഥ

  സ്വാതന്ത്ര്യലബ്ദി മുതൽ തന്നെ നിരവധി പ്രധാനമന്ത്രിമാരുമായി ഇടപഴകാനും അവരെ അടുത്ത് പഠിക്കാനുമുള്ള സൗഭാഗ്യം എനിക്കുണ്ടായി. ഓരോരുത്തരുടെയും രീതികൾ, വ്യക്തി പ്രഭാവം, ഭരണസമീപനം എന്നിവയെല്ലാം വ്യത്യസ്തമായിരുന്നു. അവർ വ്യത്യസ്ത സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നെത്തിയവരാണ് അവരിൽ പലരും വ്യത്യസ്ത രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ പിന്തുടരുന്നവരായിരുന്നു' പ്രണബ് എഴുതുന്നു.

  Also Read-Pranab Mukherjee | മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജിയുടെ രാഷ്ട്രീയ യാത്ര

  താൻ രാഷ്ട്രപതിയായിരുന്ന കാലഘട്ടത്തിൽ രണ്ട് പ്രധാനമന്ത്രിമാര്‍ക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നും പ്രണബ് പറയുന്നു. ജൂലൈ 2012 മുതൽ മെയ് 2014 വരെ ഡോ.മൻമോഹൻ സിംഗിനൊപ്പവും മെയ് 2014 മുതൽ ജൂലൈ 2017ൽ വിരമിക്കുന്നത് വരെ നരേന്ദ്ര മോദിക്കൊപ്പവും. 'താന്‍ ഒപ്പം പ്രവർത്തിച്ച രണ്ട് പ്രധാനമന്ത്രിമാരും ആ പദവിയിലെത്തിയത് വ്യത്യസ്ത വഴികളിലൂടെയായിരുന്നു. ഡോ.സിംഗിന് ആ പദവി വാഗ്ദാനം ചെയ്തത് സോണിയാ ഗാന്ധിയാണ്. മറിച്ച് മോദിയാകട്ടെ 2014 ലെ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ബിജെപിയെ മുന്നിൽ നിന്ന് നയിച്ച് പൊതുസമ്മതിയോടെ ആ പദവിയിലെത്തിയതാണ്.

  Also Read-Pranab Mukherjee | 'പ്രണബ് മുഖർജിയുടെ അവസാന പുസ്തകം': മകനും മകളും പരസ്യമായ പോരാട്ടത്തിന്

  മോദി ആഴത്തിലുള്ള ഒരു രാഷ്ട്രീയപ്രവർത്തകനാണ്. പ്രചാരണങ്ങളിൽപ്പോലും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയർത്തിക്കാട്ടിയത് അദ്ദേഹത്തെയാണ്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി, സാധാരണക്കാർക്ക് പരിചിതമായ തരത്തിലുള്ള ഒരു വ്യക്തിപ്രഭാവം സൃഷ്ടിച്ചിരുന്നു അങ്ങനെ പ്രധാനമന്ത്രി പദം നേടിയെടുക്കുകയാണ് ചെയ്തത്' പ്രണബ് എഴുതുന്നു.

  2014 ലെ യുപിഎ വിജയം നേടിയ തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധിയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്ത് ഉയർന്നു വന്നപ്പോൾ അവർ അത് നിരസിച്ച കാര്യവും പ്രണബ് പരാമർശിക്കുന്നുണ്ട്. 'കോൺഗ്രസ് പാർലമെന്‍ററി പാർട്ടിയും യുപിഎയിലെ മറ്റ് ഘടകങ്ങളും അവരെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തിരുന്നു, പക്ഷേ അവർ അത് നിരസിക്കുകയാണുണ്ടായത്. അവരുടെ വിദേശവേരുകൾ സംബന്ധിച്ച് പല പൊതു ഇടങ്ങളിലും ചൂടേറിയ ചർച്ചാവിഷമായിരുന്നു'.  കോൺഗ്രസ് നേതാക്കളുടെയടക്കം അഭ്യർഥന തള്ളി പ്രധാനമന്ത്രി സ്ഥാനം നിരസിച്ച സോണിയ ഗാന്ധിയോട് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മറ്റൊരാളെ നിർദേശിക്കാൻ ആവശ്യപ്പെട്ടു. 'സോണിയ ഗാന്ധിയാണ് ഡോ.മൻമോഹൻ സിംഗിന്‍റെ പേര് നിർദേശിച്ചത്. അവരുടെ നിർദേശം എല്ലാവരും അംഗീകരിക്കുകയും ചെയ്തു. മന്ത്രിയായും രാജ്യസഭാ അംഗമായും ഒക്കെ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം അടിസ്ഥാനപരമായി ഒരു സാമ്പത്തിക വിദഗ്ധനായിരുന്നു. പക്ഷേ, അദ്ദേഹത്തിന് ദൃഢനിശ്ചയവും ഔചിത്യബോധവും കൈമുതലായിരുന്നു. അതു പോലെ തന്നെ ഇച്ഛാ ശക്തിയും. എതിർപ്പുകൾ ശക്തമായിട്ട് കൂടി ഇന്ത്യ-യുഎസ് ആണവകരാറിൽ അദ്ദേഹം ഒപ്പുവച്ചത് ഇതിന് തെളിവാണ്. പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹം നന്നായി തന്നെ പ്രവർത്തിച്ചു'. പ്രണബ് ആത്മകഥയിൽ പറയുന്നു.
  Published by:Asha Sulfiker
  First published: