സ്ത്രീവിരുദ്ധ പ്രസ്താവന; മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് സി.പി.എം പി.ബി അംഗം ബൃന്ദ കാരാട്ട്

Last Updated:

പ്രസ്താവനയ്ക്കു ശേഷം നടത്തിയ മാപ്പപേക്ഷ കൊണ്ട് കാര്യമില്ലെന്ന് ബൃന്ദ കാരാട്ട്

ന്യൂഡൽഹി: അഴിമതിയിൽ മുങ്ങിതാണ പിണറായി സർക്കാർ  ജനശ്രദ്ധ തിരിക്കാൻ അഭിസാരികയെ കൊണ്ടുവന്ന് വീണ്ടും കഥപറയിപ്പിക്കാൻ നോക്കുന്നുണ്ടെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്ഥാവനക്കെതിരെ സി.പി.എം പി.ബി അംഗം ബൃന്ദ കാരാട്ട്. മുല്ലപ്പള്ളിയുടെ പ്രസ്താവന പ്രതിഷേധാർഹമെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.
"പീഡനത്തിനിരയായവരെ കുറ്റപ്പെടുത്തുന്ന യോഗി ആദിത്യനാഥ് അടക്കുള്ളവരുടെ ഭാഷയാണ് മുല്ലപ്പള്ളി രാമചന്ദ്രനും ഉപയോഗിച്ചിട്ടുള്ളത്. കോൺഗ്രസ് നേതാക്കൾ സമാനമായ പ്രസ്താവനകൾ ആവർത്തിക്കുന്നു. ഇവർക്കെതിതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ല. മുല്ലപ്പള്ളി രാമചന്ദ്രന്റെ  പ്രസ്താവന അപമാനകരമാണ്."- ബൃന്ദ കാരാട്ട് പറഞ്ഞു.
സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ മുല്ലപ്പള്ളിക്കെതിരെ കോൺഗ്രസ് ഹൈക്കമാൻഡ് നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും ബൃന്ദ കാരാട്ട് ചോദിച്ചു. പ്രസ്താവനയ്ക്കു  ശേഷം നടത്തിയ മാപ്പപേക്ഷ കൊണ്ട് കാര്യമില്ല. മുല്ലപ്പള്ളി കെ.പി.സി.സി അധ്യക്ഷ പദവി രാജി വെക്കുകയോ അല്ലെങ്കിലും കോൺഗ്രസ് നേത‌ൃത്വം അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്ന്  ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.
advertisement
പരാമർശം വിവാദമായതിനെ തുടർന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ നിർവ്യാജം ഖേദം പ്രകടിപ്പിപ്പിച്ചിരുന്നു.  സർക്കാർ രക്ഷപ്പെടാനുള്ള കച്ചിത്തുരുമ്പ് അന്വേഷിച്ച് നടക്കുകയാണെന്നും പതനത്തിന്റെ ആഴം തെളിയിക്കാനാണ് അങ്ങനെ പറഞ്ഞതെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ വിശദീകരണം.
മലയാളം വാർത്തകൾ/ വാർത്ത/India/
സ്ത്രീവിരുദ്ധ പ്രസ്താവന; മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് സി.പി.എം പി.ബി അംഗം ബൃന്ദ കാരാട്ട്
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement