നാഷണൽ ഹെറാൾഡ് കേസിൽ രാഹുലിനും സോണിയയ്ക്കുമെതിരെ ക്രിമിനൽ ഗൂഡാലോചന കുറ്റം ചുമത്തി

Last Updated:

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹെഡ്ക്വാർട്ടേഴ്‌സ് ഇൻവെസ്റ്റിഗേറ്റീവ് യൂണിറ്റ് (എച്ച്ഐയു) സമർപ്പിച്ച പരാതിയെ തുടർന്നാണ് പോലീസ് നടപടി

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി
അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (എജെഎൽ) അനധികൃതമായി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കും മറ്റ് ആറ് പേർക്കുമെതിരെ ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) പുതിയ എഫ്‌ഐആർ ഫയൽ ചെയ്തു. ഇരുവർക്കുമെതിരെ ക്രിമിനൽ ഗൂഡാലോചന കുറ്റം ചുമത്തി.
കോൺഗ്രസുമായി ബന്ധമുള്ളതും ഏകദേശം 2,000 കോടി രൂപയുടെ സ്വത്തുക്കളുള്ളതുമായ കമ്പനിയുടെ നിയന്ത്രണം അനധികൃതമായി ഏറ്റെടുക്കാൻ നേതാക്കളും അവരുടെ കൂട്ടാളികളും ഒരുമിച്ച് പ്രവർത്തിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.
ഒക്ടോബർ 3 ലെ എഫ്‌ഐആർ പ്രകാരം, ഗാന്ധി കുടുംബം 76 ശതമാനം ഓഹരികൾ കൈവശം വച്ചിരുന്ന 'യംഗ് ഇന്ത്യൻ' എന്ന കമ്പനി വഴിയാണ് ഏറ്റെടുക്കൽ നടത്തിയത്.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹെഡ്ക്വാർട്ടേഴ്‌സ് ഇൻവെസ്റ്റിഗേറ്റീവ് യൂണിറ്റ് (എച്ച്ഐയു) സമർപ്പിച്ച പരാതിയെ തുടർന്നാണ് പോലീസ് നടപടി.
2008 നും 2024 നും ഇടയിലെ നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദീർഘകാല അന്വേഷണത്തിൽ നിന്നുള്ള വിശദമായ കണ്ടെത്തലുകൾ ഇഡി പങ്കുവച്ചു.
advertisement
പിഎംഎൽഎ തടയൽ നിയമത്തിലെ സെക്ഷൻ 66(2) പ്രകാരമുള്ള വിവരങ്ങൾ പങ്കിടുന്നത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ഷെഡ്യൂൾ ചെയ്ത കുറ്റകൃത്യം രജിസ്റ്റർ ചെയ്യാനും അന്വേഷിക്കാനും മറ്റൊരു ഏജൻസിയുടെ സഹായം തേടാൻ അനുവദിക്കുന്നു. അത്തരമൊരു കുറ്റകൃത്യം രേഖപ്പെടുത്തിക്കഴിഞ്ഞാൽ, അത് ഇഡിക്ക് സ്വന്തമായി കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം തുടരുന്നതിനുള്ള അടിസ്ഥാനമായി മാറുന്നു.
കള്ളപ്പണം വെളുപ്പിക്കലിൽ യങ് ഇന്ത്യൻ ഉൾപ്പെട്ടിട്ടുണ്ടെന്നും "സംഭാവന നൽകുന്ന ആർക്കും ടിക്കറ്റ് നൽകിയിരുന്നു" എന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റൗസ് അവന്യൂ കോടതിയെ അറിയിച്ചു. "ചാരിറ്റി പ്രവർത്തനങ്ങൾ ഒരിക്കലും വെളിച്ചം കണ്ടില്ല" എന്നും "ഓഹരിയുടമകൾക്ക് അന്യായമായ നഷ്ടം സംഭവിക്കുകയും, യങ് ഇന്ത്യ അന്യായമായ നേട്ടങ്ങൾ കരസ്ഥമാക്കി" എന്നും ഏജൻസി ആരോപിച്ചു.
advertisement
എജെഎല്ലിന്റെ ഉടമസ്ഥാവകാശ കൈമാറ്റം ഏഴ് ഓഹരി ഉടമകൾ മാത്രമാണ് തീരുമാനിച്ചത്. "ഇജിഎം തന്നെ ഒറ്റനോട്ടത്തിൽ ഒരു വഞ്ചനയാണ്". "ഗാന്ധിമാർ കൈക്കൊണ്ട വഞ്ചനാപരമായ തീരുമാനത്തിന്റെ ഫലമായി എജെഎല്ലിന്റെ പ്രധാന ഓഹരി ഉടമകൾക്ക് അന്യായമായ നഷ്ടം സംഭവിച്ചു... അവർ പ്രധാന ഓഹരി ഉടമകളെ ഒഴിവാക്കി".
ഇഡി സമർപ്പിച്ച ദാതാക്കളുടെ പ്രസ്താവനകൾ
മുതിർന്ന കോൺഗ്രസ് നേതാക്കളെ തൃപ്തിപ്പെടുത്താനെന്നോണം യംഗ് ഇന്ത്യന് സംഭാവന നൽകിയതായി ഡോണർമാർ പറഞ്ഞതായി ഇഡി.
അന്തരിച്ച അഹമ്മദ് പട്ടേലിന്റെ നിർദ്ദേശപ്രകാരം ജയന്തിഭായ് പട്ടേലും ജിമ്മി ഭായ് പട്ടേലും ഒരു കോടി രൂപ സംഭാവന ചെയ്തു.
advertisement
"ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചെലവുകൾക്കായി എന്റെ പിതാവാണ് ഒരു കോടി രൂപയുടെ ഇടപാട് നടത്തിയത്... പരേതനായ ശ്രീ. അഹമ്മദ് പട്ടേൽ... അദ്ദേഹത്തോട് കുറച്ച് ഫണ്ട് ക്രമീകരിക്കാൻ ആവശ്യപ്പെട്ടു..."
2022 ൽ 20 ലക്ഷം രൂപ നൽകിയ മറ്റൊരു ദാതാവായ അനിൽ കുമാർ ഗാലിയുടെ വാക്കുകൾ. “ശ്രീ. രേവന്ത് റെഡ്ഡി... എനിക്ക് കുറച്ച് പണം നൽകാൻ നിർദ്ദേശം നൽകി... അതിനാൽ എനിക്ക് പണം നൽകേണ്ടി വന്നു...”
അന്വേഷണത്തിൽ പേരുള്ള നേതാക്കൾ
"കോൺഗ്രസ് പാർട്ടിയിലേക്ക് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് യംഗ് ഇന്ത്യ രൂപീകരിച്ചത്" എന്നും അത് "കോൺഗ്രസിന്റെ മറ്റൊരു മുഖം മാത്രമാണെന്നും" ഇഡി പറഞ്ഞു.
advertisement
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സംഭാവനകൾ നൽകിയതായും ഏജൻസി പറഞ്ഞു. ശിവകുമാർ വ്യക്തിപരമായി 25 ലക്ഷം രൂപയും തന്റെ ട്രസ്റ്റ് വഴി 2 കോടി രൂപയും സംഭാവന ചെയ്തു. "യംഗ് ഇന്ത്യയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിവില്ലെന്ന്" അവർ സമ്മതിച്ചു.
"രേവന്ത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം 80 ലക്ഷം രൂപയുടെ സംഭാവന നൽകി" എന്ന് ഇഡി കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
നാഷണൽ ഹെറാൾഡ് കേസിൽ രാഹുലിനും സോണിയയ്ക്കുമെതിരെ ക്രിമിനൽ ഗൂഡാലോചന കുറ്റം ചുമത്തി
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement