ഫിൻജാൽ ചുഴലിക്കാറ്റ്: കേന്ദ്രസർക്കാർ തമിഴ് നാടിന് 944.8 കോടി രൂപ ധനസഹായം അനുവദിച്ചു

Last Updated:

ചുഴലിക്കാറ്റിൽ തമിഴ് നാട്ടിലും പുതുച്ചേരിയിലും ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘത്തെ അയച്ചിട്ടുണ്ട്

News18
News18
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ ആശ്വാസം നൽകുന്നതിനായി സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ (സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ട്) നിന്ന് 944.50 കോടി രൂപ തമിഴ്നാടിന് നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി.തുക രണ്ട് ഗഡുക്കളായാണ് നൽകുക.
ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പ്രകൃതി ദുരന്തം ബാധിച്ച സംസ്ഥാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്ന് കേന്ദ്രം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.ചുഴലിക്കാറ്റിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലും ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രം ഒരു ഇന്റർമിനിസ്റ്റീരിയൽ സംഘത്തെ അയച്ചിട്ടുണ്ട്. സംഘത്തിൻറെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ ധനസഹായം അനുവദിക്കുക.
21,718.716 കോടിയിലധികം രൂപ സംസ്ഥാനങ്ങൾക്കായി കേന്ദ്രം ഈ വർഷം നൽകിയിരുന്നു. ഇതിൽ 26 സംസ്ഥാനങ്ങൾക്ക് എസ് ഡി ആർ എഫിൽ നിന്നും 14,878.40 കോടി രൂപയും 18 സംസ്ഥാനങ്ങൾക്ക് എൻഡിആർഎഫിൽ നിന്ന് 4,808.32 കോടി രൂപയും സ്റ്റേറ്റ് ഡിസാസ്റ്റർ മിറ്റിഗേഷൻ ഫണ്ടിൽ നിന്നും 11 സംസ്ഥാനങ്ങൾക്ക് 1385.45 കോടി രൂപയും നാഷണൽ ഡിസാസ്റ്റർ മിറ്റിഗേഷൻ ഫണ്ടിൽ നിന്ന് 7 സംസ്ഥാനങ്ങൾക്ക് 646.546 കോടി രൂപയും അനുവദിച്ചിരുന്നു. ധനസഹായത്തിനു പുറമേ എൻഡിആർഎഫ് സംഘത്തെയും ആർമി, എയർഫോഴ്സ് എന്നിവരുടെ സേവനവും സഹായത്തിനായി ചുഴലിക്കാറ്റ് ബാധിത സംസ്ഥാനങ്ങളിൽ കേന്ദ്രം ഉറപ്പുവരുത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
ഫിൻജാൽ ചുഴലിക്കാറ്റ്: കേന്ദ്രസർക്കാർ തമിഴ് നാടിന് 944.8 കോടി രൂപ ധനസഹായം അനുവദിച്ചു
Next Article
advertisement
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement