അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിൽ ആശുപത്രിയിൽ; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്
- Published by:Naseeba TC
- news18-malayalam
Last Updated:
വിഷം അകത്തു ചെന്നതാണ് ആരോഗ്യസ്ഥിതി വഷളാകാൻ കാരണമെന്ന് റിപ്പോർട്ടുകളുണ്ട്
അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലെ ആശുപത്രിയിൽ ചികിത്സയിൽ. കറാച്ചിയിലെ ആശുപത്രിയിൽ കനത്ത സുരക്ഷയിലാണ് ചികിത്സയെന്നാണ് റിപ്പോർട്ടുകൾ. ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
വിഷം അകത്തു ചെന്നതാണ് ആരോഗ്യസ്ഥിതി വഷളാകാൻ കാരണമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇതുസംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കനത്ത സുരക്ഷയാണ് ദാവൂദ് ഇബ്രാഹിമിന് ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്.
ദാവൂദ് ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെ ഫ്ലോറിൽ മറ്റ് രോഗികളൊന്നും ഇല്ല. ആശുപത്രിയിലെ ഉന്നത അധികാരികൾക്കും അടുത്ത ബന്ധുക്കൾക്കും മാത്രമാണ് ഇവിടേക്ക് പ്രവേശനമുള്ളത്.
advertisement
ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്നും രണ്ടാം വിവാഹം കഴിച്ചതായും ദാവൂദിന്റെ സഹോദരി ഹസീന പാർക്കറിന്റെ മകൻ ദേശീയ അന്വേഷണ ഏജൻസിയോട് പറഞ്ഞിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 18, 2023 8:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിൽ ആശുപത്രിയിൽ; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്