advertisement

വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു

Last Updated:

ആക്രമണത്തിൽ ചന്ദ്രന്റെ വലതു കൈയ്ക്കും രണ്ടുകാലുകൾക്കുമാണ് പരിക്കു പറ്റിയത്

News18
News18
വാൽപ്പാറ: തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു. കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരുന്ന ചന്ദ്രനാണ്(62) ചൊവ്വാഴ്ച രാവിലെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാട്ടാന ആക്രമണത്തിൽ ചന്ദ്രന് പരിക്കേറ്റത്.
വാൽപ്പാറ ഗജമുടി എസ്റ്റേറ്റിൽ പുലർച്ചെ ഒരു മണിയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. സംഭവത്തിൽ ചന്ദ്രൻ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിൽ ചന്ദ്രന്റെ വലതു കൈയ്ക്കും രണ്ടുകാലുകൾക്കുമാണ് പരിക്കു പറ്റിയത്. ഉദയകുമാര്‍, കാര്‍ത്തികേശ്വരി, സരോജ എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍.
വിദ​ഗ്‌ദ ചികിത്സയ്ക്കായാണ് ചന്ദ്രനെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ, ആന്തരികാവയവങ്ങൾക്ക് ​ഗുരുതരമായി പരിക്കേറ്റ ചന്ദ്രൻ ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement