ഒഡീഷയിൽ റഷ്യൻ വിനോദസഞ്ചാരികൾ മരിച്ച സംഭവം: ദുരൂഹതയുണ്ടോ എന്നന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം

Last Updated:

ഹോട്ടലിനു പുറത്ത് രക്തത്തിൽ കുളിച്ച നിലയിൽ ആന്റോവിന്റെ മൃതദേഹം കണ്ടെത്തി. മുറിയുടെ ടെറസിൽ നിന്ന് വീണ് മരിച്ചതാണെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.

ഒഡീഷയിൽ വെച്ച് റഷ്യൻ വിനോദസഞ്ചാരികൾ മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾക്കായി നാല് ഉദ്യോഗസ്ഥരടങ്ങിയ പുതിയ സംഘത്തെ രൂപീകരിച്ച് ക്രൈംബ്രാഞ്ച്. വ്യവസായിയും പാർലമെന്റ് അം​ഗവും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വിമർശകനുമായ പവൽ ആന്റോവ്, സുഹൃത്ത് വ്‌ളാഡിമിർ ബുഡനോവ് എന്നിവരാണ് മരിച്ചത്.
തന്റെ മൂന്ന് സുഹൃത്തുക്കളോടൊപ്പമാണ് പവൽ ആന്റോവ് ടൂറിസ്റ്റ് വിസയിൽ ഒഡീഷയിൽ എത്തിയത്. ഡിസംബർ 21 ന് രായഗഡയിലേക്ക് പോയി. അന്ന് സായ് ഇന്റർനാഷണൽ ഹോട്ടലിലാണ് താമസിച്ചത്. ജെയ്‌പൂർ സന്ദർശിക്കാനും ഇവർ പദ്ധതിയിട്ടിരുന്നു.
ഡിസംബർ 22 ന്, ആന്റോവിന്റെ സുഹൃത്തുക്കളിൽ ഒരാളായ വ്‌ളാഡിമിർ ബുഡനോവിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണം എന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. രണ്ടു ദിവസത്തിന് ശേഷം, ഡിസംബർ 24 ന്, ഹോട്ടലിനു പുറത്ത് രക്തത്തിൽ കുളിച്ച നിലയിൽ ആന്റോവിന്റെ മൃതദേഹം കണ്ടെത്തി. മുറിയുടെ ടെറസിൽ നിന്ന് വീണ് മരിച്ചതാണെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.
advertisement
ആന്റോവിന്റെ മരണത്തിനു പിന്നിൽ ദുരൂഹത എന്തെങ്കിലും ഉണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന റഷ്യൻ ദമ്പതികളെയും ടൂർ ഗൈഡിനെയും ക്രൈംബ്രാഞ്ച് ഉദ്യോ​ഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്.
പ്രാഥമിക അന്വേഷണങ്ങൾ, ഫോറൻസിക് തെളിവുകൾ, പോസ്റ്റ്‌മോർട്ടം എന്നിവയുടെ അടിസ്ഥാനത്തിൽ കേസിൽ ദുരൂഹതകളൊന്നും ഇല്ലെന്നായിരുന്നു പോലീസ് ഇതുവരെ പറഞ്ഞിരുന്നത്. ”പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അത്തരം സാധ്യതകളൊന്നും സൂചിപ്പിച്ചിരുന്നില്ല. ഉയരത്തിൽ നിന്ന് വീണതു കാരണം ആന്തരികാവയവങ്ങൾക്കു ക്ഷതമേറ്റതാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ഹൃദയാഘാതം മൂലമാണ് ആന്റോവിന്റെ സുഹൃത്ത് മരിച്ചതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു ”, എന്നാണ് പോലീസ് ബുധനാഴ്ച പറഞ്ഞത്.
advertisement
ഇന്റലിജൻസ് ബ്യൂറോയിലെ ചില അംഗങ്ങൾ വ്യാഴാഴ്ച ഹോട്ടലിലെത്തി പരിശോധന നടത്തുകയും ജീവനക്കാരുമായി സംസാരിക്കുകയും ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളും ഇവർ പരിശോധിച്ചു.
റഷ്യൻ ഭാഷ അറിയാവുന്നവരെയും ചില ഐപിഎസ് ഉദ്യോഗസ്ഥരെയും അന്വേഷണത്തിൽ സഹായിക്കാൻ ക്രൈംബ്രാഞ്ച് നിയോ​ഗിച്ചിട്ടുണ്ട്. രായഗഡ പോലീസ് ശേഖരിച്ച തെളിവുകളും വിവരങ്ങളും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്.
ശവസംസ്‌കാരത്തിന് മുൻപ് മരിച്ചവരുടെ ആന്തരികാവയവങ്ങൾ പരിശോധിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടെന്നും സാമ്പിളുകൾ തേടിയില്ലെന്നും ഫോറൻസിക് വിദഗ്ധർ പറയുന്നു. ഇക്കാര്യവും ക്രൈംബ്രാഞ്ച് പരിശോധിക്കും. പോസ്റ്റ്മോർട്ടം നടത്തി ഡോക്ടർമാരുമായും ക്രൈംബ്രാഞ്ച് ഉദ്യോ​ഗസ്ഥർ സംസാരിക്കും.
advertisement
അതിനിടെ, മലപ്പുറം കരിപ്പൂരില്‍ മതിയായ രേഖകളില്ലാതെ പിടിയിലായ വിദേശ വനിത പീഡനത്തിനിരയായതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കരിപ്പൂരില്‍ വെച്ച് പീഡനത്തിന് ഇരയായെന്ന് വിദേശവനിത പറയുന്നു. സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. വൈദ്യപരിശോധനയിൽ ഇവർ പീഡിപ്പിക്കപ്പെട്ടതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഒഡീഷയിൽ റഷ്യൻ വിനോദസഞ്ചാരികൾ മരിച്ച സംഭവം: ദുരൂഹതയുണ്ടോ എന്നന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement